Connect with us

Hi, what are you looking for?

NEWS

തങ്കളം –തൃക്കാരിയൂർ-ആയക്കാട്-മുത്തംകുഴി-വേട്ടാംപാറ റോഡിന് 16 കോടിയുടെ കേന്ദ്രാനുമതി ലഭിച്ചെന്ന് ഡീൻ കുര്യാക്കോസ് എം.പി.

കോതമംഗലം : സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ 25.7 നീളം വരുന്ന 2 റോഡുകൾക്കായി 35 കോടി രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. തങ്കളം –തൃക്കാരിയൂർ-ആയക്കാട്-മുത്തംകുഴി-വേട്ടാംപാറ (12 കിമി.) റോഡിന് 16 കോടി രൂപയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. 17ാം ലോക് സഭാ കാലയളവിൽ സി ആർ ഐ എഫ് -ആദ്യമായാണ് കേരളത്തിലേക്ക് റോഡ് അനുവദിക്കുന്നതെന്ന് എം.പി. പറഞ്ഞു.

2020 ൽ ഇതുസംബന്ധിച്ച് റോഡുകളുടെ പട്ടിക സംസ്ഥാന ദേശിയപാതാ വിഭാഗത്തിന് എം.പി. നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്തുനിന്നും നൽകുവാൻ തയ്യാറാക്കിയിരുന്ന പട്ടികയിൽ ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ റോഡുകൾ ഉൾപ്പെട്ടിരുന്നില്ല. ഇക്കാര്യം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയെയും റോഡ് വിഭാഗം ഡയറക്ടർ ജനറലിനെയും ശ്രദ്ധയിൽകൊണ്ടുവരികയും തുടർന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ, വകുപ്പ് സെക്രട്ടറി എന്നിവരുമായി ബന്ധപ്പെട്ട് റോഡുകളുടെ പട്ടിക വീണ്ടും കേന്ദ്രത്തിന് അയക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് ഇപ്പോൾ രണ്ട് റോഡുകൾക്ക് അനുമതി ലഭിച്ചിരിക്കുന്നത്.

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം-പച്ചടി-മഞ്ഞപ്പാറ-മേലെചിന്നാർ റോഡ് 13.7 കി.മി. ദൂരം റോഡിന് 19 കോടിയുമാണ് ഇതോടൊപ്പം അനുവദിച്ചിരിക്കുന്ന രണ്ടാമത്തെ റോഡ്. റോഡുകൾ ആധുനിക സംവിധാനത്തിൽ ബി എം ബി സി നിലവാരത്തിൽ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലതത്തിൻറെ കീഴിൽ പൊതുമരാമത്ത് ദേശിയപാതാ വിഭാഗമാണ് റോഡ് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നത്. കൂടുതൽ റോഡുകൾ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ശ്രമിച്ചുവരുന്നതായി എം.പി. അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ട്...