കോതമംഗലം :തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ്ആദ്യ റീച്ചിലെ അവസാന ഘട്ട ടാറിങ്ങ് ജോലികൾ ആരംഭിച്ചു. തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെ വരുന്നതാണ് ആദ്യ റീച്ച്. 2019 -20 സംസ്ഥാന ബഡ്ജറ്റിൽ 4.5 കോടി രൂപയാണ് ആദ്യ റീച്ചിലെ നിർമ്മാണത്തിനായി അനുവദിച്ചിരുന്നത്. അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് BC ടാറിങ്ങ് ആരംഭിച്ചിട്ടുള്ളത്. തുടർച്ചയിൽ ഇരു സൈഡിലും 1.5 മീറ്റർ വീതിയിൽ ഫുട് പാത്തിന്റെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. ഫുട്പാത്തിന്റെ നിർമ്മാണവും അവശേഷിക്കുന്ന കോൺക്രീറ്റ് വർക്കുകളും ഏപ്രിൽ മാസം അവസാനത്തോടെ തന്നെ പൂർത്തിയാക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ ആന്റണി ജോൺ MLA യുടെ നേതൃത്വത്തിൽ വിലയിരുത്തി.
MLA യോടൊപ്പം മുൻസിപ്പൽ ചെയർമാൻ കെ.കെ. ടോമി, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്, കൗൺസിലർ ഷിനു . കെ. പി , PWD നിരത്ത് വിഭാഗം എ. എക്സ്.സി.സിന്റോ VP, ക്വാളിറ്റി കൺ ടോൾ ലാബ് എഎക്സ്.സി.രാജി വർഗ്ഗീസ്, AE മാരായ അരുൺ MS, ഷാരോൺ, ഓവർസീയർ നീതു സുരേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈൽ ക്വാളിറ്റി കൺട്രോൾ ലാബ് സൈറ്റിലെത്തി മെറ്റീരിയൽസിന്റെ ക്വാളിറ്റി ഉറപ്പ് വരുത്തിയാണ് അവസാന ഘട്ട ജോലികൾ ആരംഭിച്ചിട്ടുള്ളത്.