കോതമംഗലം: കോഴിപ്പിള്ളി – തങ്കളം ന്യൂ ബൈപ്പാസിന് വേണ്ടി സ്ഥലമേറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥർക്കുനേരെ രണ്ടിടത്ത് ആക്രമണം. മൂന്ന് PWD ഉദ്യോഗസ്ഥർക്ക് പരിക്ക്. കോഴിപ്പിള്ളി – തങ്കളം ന്യൂ ബൈപ്പാസ് നിർമാണത്തിന് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് കോഴിപ്പിള്ളി ഭാഗത്ത് സ്ഥല ഉടമകളുമായി തർക്കം നിലനിന്നിരുന്നു. വീടിൻ്റെ മതിൽ പൊളിച്ചു നീക്കാൻ പോലീസ്സ് സഹായത്തോടെയെത്തിയപ്പോൾ സ്ഥലയുടമയായ വീട്ടമ്മ അരിവാളുമായാണ് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്തത്. വീട്ടമ്മ അരിവാൾ വീശിയെങ്കിലും പോലീസ് ഒഴിഞ്ഞുമാറി വീട്ടമ്മയെ കീഴ്പ്പെടുത്തുകയായിരുന്നു.
സമീപവാസിയായ മറ്റൊരു വീട്ടമ്മയും മതിൽ ഉദ്യോഗസ്ഥർക്കുനേരെ ചെറുത്തുനിൽപ്പിനു ശ്രമിച്ചതോടെ സംഘർഷം മൂർച്ഛിക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് മൂന്ന് PWD ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. രണ്ട് പേർ ആശുപത്രിയിൽ ചികിത്സ തേടി. അക്വയർ ചെയ്യാത്ത സ്ഥലം ഏറ്റെടുക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് വീട്ടുടമകൾ പ്രതിരോധവുമായി രംഗത്തു വന്നത്. മുമ്പ് കല്ലിട്ട് തിരിച്ചതിലും കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ പാടില്ലെന്ന് പോലിസും റവന്യു ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്കി.