കോതമംഗലം : തങ്കളത്തു നിന്നുള്ള നാലുവരി പാതയുടെ ഇരു വശങ്ങളിലും റോഡിന്റെ മധ്യഭാഗത്തുള്ള ഡിവൈടെറിലും കൊടും കാട് പിടിച്ചു കിടന്ന് ഉഗ്ര വിഷമുള്ള പാമ്പുകൾ ഉൾപ്പെടെ ഷുദ്ര ജീവികളുടെ താവളം ആയി മാറിയിരിക്കുകയാണ്. ഈ വഴിയിലൂടെ രാവിലെയും വൈകിട്ടും നൂറുകണക്കിന് ആളുകൾ പ്രഭാത നടത്തത്തിനും, കൂടാതെ നിരവധി സമീപവാസികൾ കാൽനട യാത്രയ്ക്കും ഉപയോഗിക്കുന്നതാണ്. ഇതിലെ നടക്കുന്നവർക്ക് ഏത് നിമിഷവും പാമ്പ്കടി ഏറ്റ് അപകടം സംഭവിക്കാവുന്ന അവസ്ഥ ആണ് നിലവിൽ ഉള്ളത്.
കൂടാതെ ഇവിടെ രാത്രി കാലങ്ങളിൽ വഴി വിളക്കും ഇല്ല. ആയതിനാൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി ഇടപെട്ട് ഈ കൊടുംകാട് വെട്ടിതളിച്ചു റോഡിന്റെ ഇരുവശങ്ങളിലും, അതുപോലെ ഡിവൈടെറിലും തണൽ വൃക്ഷങ്ങൾ വച്ചുപിടിച്ചു പരിപാലിക്കണമെന്നും, വഴിവിളക്കുകൾ തെളിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആയ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ എന്നിവർ ആവശ്യപ്പെട്ടു.