കോതമംഗലം : കോവിഡ് കെയർ സെന്ററിലേക്ക് ഓക്സിജൻ കോൺസണ്ട്രേട്ടറുകൾ ലഭിച്ചു. സേവാഭാരതി കോതമംഗലം തങ്കളം വിവേകാനന്ദ ക്യാംപസിൽ നടത്തി വരുന്ന കോവിഡ് കെയർ സെന്ററിലേക്ക് സേവാ ഇന്റർനാഷണൽ USA, രണ്ട് ഓക്സിജൻ കോൺസണ്ട്രേട്ടറുകളും മാസ്കുകളും പി പി ഇ കിറ്റുകളും കവറോളുകളും കൈമാറി. സേവാഭാരതിക്ക് വേണ്ടി അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് ലഭിച്ച 50 മെഷീനുകളിൽ രണ്ടണ്ണമാണ് കോതമംഗലത്തിന് ലഭിച്ചിരിക്കുന്നത്. കേരളത്തിലേക്ക് സേവാ ഇന്റർ നാഷണൽ വോളണ്ടീഴ്സ് തങ്കളം കോവിഡ് കെയർ സെന്ററിലെത്തിയാണ് ഉപകരണങ്ങൾ സെന്ററിന്റെ അഡ്മിനിസ്ട്രേറ്റർ പി ജി സജീവിനു കൈമാറിയത്. നിലവിൽ 32 കോവിഡ് പോസിറ്റീവ് രോഗികളാണ് സെന്ററിൽ ഉള്ളത്.
