കോതമംഗലം :എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കോതമംഗലം താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ താലൂക്ക്തല നിക്ഷേപക സംഗമത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമിയുടെ അദ്ധ്യക്ഷതയില്‍ ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു. വ്യവസായ വകുപ്പ് ഇ.ഡി.ഇ ബേസില്‍ പി.ജി സ്വാഗതവും, കോതമംഗലം ഉപജില്ലാ വ്യവസായ ഓഫീസര്‍ അശ്വിന്‍ പിറ്റി മുഖ്യപ്രഭാഷണവും, കോതമംഗലം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ സാജന്‍ ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തി. കാനറ ബാങ്ക്, എസ്.ബി.ഐ, കേരള ഗ്രാമീണ്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐ.ഡി.ബി.ഐ, കെ.എഫ്.സി എന്നിവിടങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ പങ്കെടുത്തു. 40 സംരംഭകരുടെ 72 കോടി രൂപയുടെ പദ്ധതികള്‍ അവതരിപ്പിച്ചു. വ്യവസായ വകുപ്പിന്റെ മിഷന്‍ 1000, പി.എം.എഫ് .എം.ഇ, എം.എസ്.എം.ഇ ഇന്‍ഷുറന്‍സ് പദ്ധതി, പലിശ സബ്സിഡി പദ്ധതി തുടങ്ങിയവ സംബന്ധിച്ച് ക്ലാസ്സുകള്‍ നടത്തി.
