Connect with us

Hi, what are you looking for?

NEWS

താലൂക്ക്‌ ആശുപത്രി ഡെന്റൽ ക്ലിനിക്‌ നവീകരിച്ചു

 

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഡെന്റൽ ക്ലിനിക്കില്‍ പുതിയ ഡെന്റൽ ചെയറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു നവീകരിച്ചു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഫിഡന്റ്‌ ഗ്രൂപ്പാണ്‌ 2 ലക്ഷം രൂപ ചെലവിൽ ഇവ നൽകിയത്‌.

നവീകരിച്ച ഡെന്റല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിര്‍വഹിച്ചു. കോതമംഗലം മുനിസിപ്പല്‍ ചെയര്‍മാന്‍ ടോമി എബ്രഹാം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ്‌ ചെയര്‍ പേഴ്സൺ സിന്ധു ഗണേശന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ വി തോമസ്‌,വികസനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ എ നൗഷാദ് ,കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ ഏരിയ ജനറൽ മാനേജര്‍മാരായ പ്രേംകുമാർ യു, ജിസ് പീറ്റർ,ലൈസന്‍ ഓഫീസര്‍ ജിൻസ്‌ മത്തായി, ആശുപത്രി സൂപ്രണ്ട്‌ ഡോ .സാം പോൾ എന്നിവര്‍ സംസാരിച്ചു. രണ്ടു ഡെന്റൽ ചെയറുകൾ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ദന്ത ചികിത്സയ്ക്കൊപ്പം തന്നെ പല്ല് ക്ലീനിങ് ,കൃത്രിമ പല്ല് വെക്കൽ,പല്ല്‌ സെറ്റ്‌ വെക്കൽ എന്നിവ ഒരേ സമയം ചെയ്യാന്‍ കഴിയുമെന്ന് ഡെന്റൽ വിഭാഗം ഡോ.ശ്രീദിതി അറിയിച്ചു.

You May Also Like

CRIME

കോതമംഗലം : ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കോതമംഗലം എക്സൈസ് നടത്തിവന്ന പരിശോധനയിൽ വാരപ്പെട്ടി വില്ലേജിലെ ഇളങ്ങവം ഭാഗത്ത് നിന്നും കഞ്ചാവുമായി ആസാം സ്വദേശി ഹുസൈൻ അലി മകൻ നജമുൽ ഇസ്ലാം പിടിയിൽ. ഓണക്കാലത്ത്...

NEWS

കോതമംഗലം: ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി “ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം ” എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റി “യുവ സംഗമം” ക്യാമ്പയിൻ സംഘടിപ്പിച്ചു. എഐവൈഎഫ്...

NEWS

കോതമംഗലം:മതസൗഹാർദ്ധ സംഗമത്തിൻ്റെ ഈറ്റില്ലമ്മായ പല്ലാരിമംഗലത്തിൻ്റെ മണ്ണിൽ വീണ്ടും ഒരു സൗഹൃദ കൂട്ടായ്മയ്ക്ക് സാക്ഷ്യം വഹിച്ചു പല്ലാരിമംഗലം ശിവക്ഷേത്രം. അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ ഷാനവാസിൻ്റെ കുടുംബത്തിന് പൊതുജന പങ്കാളിത്വത്തോടുകൂടി നിർമ്മിച്ച് നൽകുന്ന ഭവനത്തിന്...

NEWS

കോതമംഗലം : യുദ്ധങ്ങൾ ബാക്കി വെയ്ക്കുന്നത് കെടുതികളും, നാശനഷ്ടങ്ങളും, വേദനകളും, കണ്ണീരുമാണെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. ഇതിനു പുറമെ,സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും, സാമ്പത്തീക പരമായ തകർച്ചയും,പാരിസ്ഥിതി കമായ ആഘാതങ്ങളുമാണ്...

NEWS

കോതമംഗലം – കോതമംഗലത്ത് വലയിൽ കുടുങ്ങിയ കൂറ്റൻ മലമ്പാമ്പിനെ പിടികൂടി.  കോതമംഗലം, അമ്പലപ്പറമ്പ് സ്വദേശി കറുകപ്പിള്ളിൽ ഷോയി കുര്യാക്കോസിൻ്റെ മീൻ കുളത്തിൽ സ്ഥാപിച്ചിരുന്ന സംരക്ഷണ വലയിൽ കുടുങ്ങിയ നിലയിലാണ് മലമ്പാമ്പിനെ കണ്ടത്. കോതമംഗലം...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ അയിരൂർപാടത്ത് വെറ്ററിനറി സബ് സെന്റർ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു . അയിരൂർപാടം ,അടിയോടി, പുലിമല ,ആയപ്പാറ ,ആയക്കാട് ,തൈക്കാവുംപടിപ്രദേശത്തെ ക്ഷീരകർഷകരുടെ ദീർഘനാളെത്തെ...

NEWS

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികൾ നിർമ്മിച്ച എയർ കംപ്രസർ കൊണ്ട് പ്രവർത്തിക്കുന്ന ജാക്കി ന്യൂമാറ്റിക് റേഞ്ച് എന്ന ഉപകരണം ഈ മാസം 21 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 79-)മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷൻ അങ്ക ണത്തിൽ ആന്റണി ജോൺ എം എൽ എ ദേശീയ പതാക ഉയർത്തി.തഹസിൽദാർ എം അനിൽ കുമാർ...

NEWS

കോതമംഗലം: മാമലകണ്ടം എളംബ്ലാശ്ശേരി ആദിവാസി ഉന്നതിയില്‍ രണ്ടാഴ്ചയായി കാട്ടാന ശല്യം രൂക്ഷം. പ്രദേശത്ത് വ്യാപക കൃഷി നാശം വരുത്തി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം എത്തിയ കാട്ടാനകള്‍ നികര്‍ത്തില്‍ ദാസിന്റെ വീട്ടുമുറ്റത്തെത്തി കൃഷിനാശം വരുത്തി....

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ കാരക്കുന്നം ഭാഗത്ത് ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ വട്ടംചാടി നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പരീക്കണ്ണി വള്ളക്കടവ് കാരക്കാട്ട് ബൈജു (50) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട്...

CRIME

കോതമംഗലം: വീട്ടില്‍ അതിക്രമിച്ച് കയറി അയല്‍വാസി യുവാവിനെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിക്ക് 13 വര്‍ഷം തടവും, 15000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. കോതമംഗലം കരിങ്ങഴ വെട്ടുപാറക്കല്‍...

NEWS

കോതമംഗലം : കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ഫാർമർ പ്രൊഡ്യൂസർ കമ്പനിക്കുള്ള സംസ്ഥാന അവാർഡ് കീരംപാറയിൽ പ്രവർത്തിക്കുന്നു തട്ടേക്കാട് അഗ്രോ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന് ലഭിച്ചു. 2020 ഏപ്രിൽ 9...

error: Content is protected !!