കോതമംഗലം : നവംബർ 4 മുതൽ 11 വരെ കോതമംഗലത്തുൾപ്പെടെ 17 കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം കോതമംഗലത്തെത്തിയ എത്തിയ പ്രചാരണ ജാഥയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കോതമംഗലം ടൗണിലൂടെ നടത്തിയ വിളംബര ജാഥയിലും ഭാഗ്യചിഹ്നമായ തക്കുടുവിനെ സ്വീകരിച്ചതിലും ആന്റണി ജോൺ എം എൽ എ, മുൻസിപ്പൽ ചെയർമാൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, NSS വോളണ്ടിയേർസ്, കായിക വിദ്യാർഥികൾ, സ്റ്റാഫ് അംഗങ്ങൾ, കോതമംഗലത്തെ പൗരപ്രമുഖർ മുതലായവർ പങ്കെടുത്തു.
കോതമംഗലം മുൻസിപ്പാലിറ്റി ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച സ്വീകരണയോഗം ആൻ്റണി ജോൺ എം.എൽ എ ഉദ്ഘാടനം ചെയ്തു. സന്തോഷ്ട്രോഫിയുടെ കേരളടീമിൻ്റെ കോച്ചായ എം എ കോളേജ് കായികധ്യാപകൻ ഹാരി ബെന്നിക്ക് ആന്റണി ജോൺ എം എൽ എ നാടിൻ്റെ ആദരവ് സമർപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസ് വർഗീസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് കെ എ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് കെ വി , മാർ ബേസിൽ സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ മുതലായവർ പങ്കെടുത്ത ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിറ്റി മത്തായി സ്വാഗതം ആശംസിച്ചു. തുടർന്ന്
മാർ ബേസിൽ സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയേർസ് അവതരിപ്പിച്ച ഫ്ലാഷ്മോബ് ശ്രദ്ധേയമായി.