കോതമംഗലം: സർക്കാർ ഓഫീസുകളിലെ മാസ്ക് സാനിറ്റൈറസ് ക്ഷാമം പരിഹരിക്കുവാൻ മുൻ മന്ത്രി ടി.യു.കുരുവിളയുടെ കൈത്താങ്ങ്. കോതമംഗലം താലൂക്ക് ആസ്ഥാനത്തുള്ള മുഴുവൻ സർക്കാർ സ്ഥാപനങ്ങൾക്കും പ്രസ് ക്ലബ്ബിനുമാണ് ടി.യു.കുരുവിള ഇരുപത്തി അയ്യായിരത്തോളം മാസ്കുകളും രണ്ടായിരത്തോളം സാനി റെററസ് ബോട്ടിലുകളും നൽകിയത്. കോതമംഗലം മിനി സിവിൽ സ്റേറഷനിൽ നടന്ന ചടങ്ങിൽ റവന്യൂ ജിവനകാർക്കു ള്ള മാസ്കുകളും സാനി റെററയിസുകളും തഹസിൽദാർ റേച്ചൽ കെ വറുഗീസിന് നൽകി കൊണ്ട് ടി.യു.കുരുവിള വിതരണ ഉത്ഘാടനം നിർവ്വഹിച്ചു.
റവന്യൂ വകുപ്പിന് പുറമേ എക്സൈസ്, പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥർ സാമഗ്രിഹികൾ ഏറ്റുവാങ്ങി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഷിബു തെക്കുംപുറം, നിയോജക മണ്ഡലം പ്രസിഡൻ്റ് എ.റ്റി.പൗലോസ്, കേരള കോൺഗ്രസ് നേതാക്കളായ ജോമി തെക്കേക്കര, റോയി സ്ക്കറിയ, കെന്നഡി പീറ്റർ, ജോർജ്ജ് അമ്പാട്ട്, കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പക്ടർ റ്റി.എം.കാസിം, ഫയർ സ്റേറഷൻ ഓഫീസർ റ്റി.പി.കരുണാകരപിള്ള, എസ് ഐ ബേബി പോൾ, ഹെഡ്ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ എം അനിൽകുമാർ, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട് തുടങ്ങിയവർ പങ്കെടുത്തു.