Connect with us

Hi, what are you looking for?

NEWS

ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പ്രതികൾ പിടിയിൽ

പെരുമ്പാവൂർ: ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പ്രതികൾ പിടിയിൽ .
കൊമ്പനാട് ചൂരമുടി കോട്ടിശേരിക്കുടി വീട്ടിൽ ആൽവിൻ ബാബു (24), കൊമ്പനാട് ചൂരമുടി മാരിക്കുടി വീട്ടിൽ റോബിൻ (20), ചൂരമുടി പൊന്നിടത്തിൽ വീട്ടിൽ സൂര്യ (20) എന്നിവരെയാണ്
എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും പെരുമ്പാവൂർ പോലീസും ചേർന്ന് പിടികൂടിയത്. 24 ന് വെങ്ങോല മാർ ബഹനാം സഹദ് വലിയപള്ളി, 28ന് രാത്രി പെരുമാലി സെൻറ് ജോർജ് യാക്കോബായ പള്ളി എന്നീ പള്ളികൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. പകൽസമയങ്ങളിൽ ബൈക്കിൽ കറങ്ങിനടന്ന് പള്ളികൾ കണ്ടുവച്ച് രാത്രി സമയം ബൈക്കിൽ എത്തി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. അന്വേഷണത്തിൽ കഴിഞ്ഞമാസം കുറുപ്പുംപടി പോലീസ് സ്റ്റേഷൻ പരിധിയിൽ നെടുങ്ങപ്ര, കീഴില്ലം പള്ളികളിലും, ഈ മാസം 18ന് കോട്ടപ്പടി നാഗഞ്ചേരി പള്ളിയിലും ഇവർ മോഷണം നടത്തിയതായി തെളിഞ്ഞു.

കേസിലെ ഒന്നാംപ്രതി ആൽവിൻ ബാബുവിന് കുറുപ്പുംപടി, കോടനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ മോഷണക്കേസുകളുണ്ട്. പുതിയ മോഷണത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. മോഷണം നടത്തിക്കിട്ടുന്ന പണം മയക്കുമരുന്ന് വാങ്ങുന്നതിനും ആഢംബര ജീവിതത്തിനുമാണ് ഇവർ ഉപയോഗിക്കുന്നത്.പെരമ്പാവൂർ എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്പെക്ടർ ടോണി ജെ മറ്റം, എ.എസ്.ഐ പി.എ അബ്ദുൾ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എൻ മനോജ് കുമാർ, ടി.എ അഫ്സൽ, ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You May Also Like

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെതിരെ പ്രതികരിച്ച സ്റ്റുഡിയോ ഉടമയെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അനുജനും സുഹൃത്തുക്കളും ചേർന്ന് സ്ഥാപനത്തിൽ എത്തി ക്രൂരമായി മർദ്ദിച്ച് അവശനാക്കിയതായി പരാതി. മർദ്ധനമേറ്റനെല്ലിക്കുഴി ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ...

NEWS

കോതമംഗലം : കുളങ്ങാട്ടുകുഴിയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വനാതിർത്തിയിൽ കടുവയുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി അവിടെയും രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ മേക്കപ്പാല ഫോറസ്റ്റ് സ്റ്റാഫ്, എസ്...

NEWS

കോതമംഗലം: കീരംപാറ പുന്നേക്കാട് – തട്ടേക്കാട് റോഡില്‍ കുറുകെകടന്ന കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് യാത്രികന് സാരമായ പരിക്കേറ്റു. പുന്നേക്കാട് കളപ്പാറ ചൂരക്കോടന്‍ അഖില്‍ രാജപ്പന്‍ (29) ആണ് പരിക്കേറ്റത്. പുന്നേക്കാട് കളപ്പാറ മാവിന്‍ച്ചോട്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പൂർവ വിദ്യാർത്ഥി – അധ്യാപക സംഗമം നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ സംഗമം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ്...

CRIME

പെരുമ്പാവൂര്‍: നാലുകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയുള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍. രണ്ടര കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റോക്കിദാസ് (25), ഒന്നര കിലോയോളം കഞ്ചാവുമായി പുക്കാട്ടുപടി തോട്ടുങ്ങല്‍ പറമ്പില്‍ യദുകൃഷ്ണന്‍...

ACCIDENT

പോത്താനിക്കാട്: ബൈക്കപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍. പൈങ്ങോട്ടൂര്‍ വടക്കേപുന്നമറ്റം കുമ്പകപ്പിള്ളില്‍ സുരേഷ് തങ്കപ്പന്‍ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച കക്കടാശേരിയില്‍ സുരേഷ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംസ്‌കാരം...

NEWS

കോതമംഗലം :- കോട്ടപ്പടിക്കു സമീപം വാവേലിയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ചാക്കോയുടെ പശുവിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. സമീപത്ത് വലിയ കാല്പാടുകൾ കണ്ടതിനാൽ കടുവയാണെന്ന് നാട്ടുകാർ സംശയം...

NEWS

കോതമംഗലം: പിണറായി സർക്കാരിന്റെ 2025-26 വർഷത്തെ ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിലെ 11 സർക്കാർ വിദ്യാലയങ്ങളുടെ വികസനത്തിനായി 1 കോടി രൂപ വീതം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഗവ...

CRIME

കോതമംഗലം :- കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ 2.150 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. കോതമംഗലത്ത് വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച വിപണിയിൽ ഒരുലക്ഷം...

CRIME

കോതമംഗലം : കോതമംഗലം പുതുപ്പാടിയിൽ അനധികൃത മണ്ണെടുപ്പ് ടിപ്പർലോറിയും , മണ്ണ് മാന്തി യന്ത്രവും പൊലീസ് പിടികൂടി. കോതമംഗം സി ഐ പി ടി ബിജോയി എസ് ഐ മൊയ്തീൻകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ്...

NEWS

കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും...

CRIME

പെരുമ്പാവൂര്‍: വാടകവീട്ടില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച കഞ്ചാവുമായി അന്തര്‍സംസ്ഥാനക്കാരായ ദമ്പതികള്‍ പിടിയിലായി. മുര്‍ഷിദാബാദ് സ്വദേശികളായ മോട്ടിലാല്‍ മുര്‍മു (29), ഭാര്യ ഹല്‍ഗി ഹസ്ദ (35) എന്നിവരാണ് അറസ്റ്റിലായത്.കാഞ്ഞിരക്കാട് വാടകക്ക് താമസിക്കുന്ന വീട്ടില്‍ ചാക്കില്‍...

error: Content is protected !!