കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് 13-ാം വാർഡിലെ ഇരുമലപ്പടി മഞ്ചാടി പാടം കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ 14 ഏക്കറിലധികം വരുന്ന മഞ്ചാടിപ്പാടം പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച്
സംപൂർണ സൂഷ്മമൂലക കൂട്ടിൻ്റെ തളിക്കൽ നടത്തി. നെല്ലിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന സൂക്ഷ്മമൂലകങ്ങലാണ് ഡ്രോൺവഴി പാടത്ത് പ്രയോഗിച്ചത്. 14 ഏക്കറിൽ 7 മണിക്കൂർ മാത്രമാണ് ഇതിനായി ആകെ വേണ്ടിവന്നത്.
മഞ്ചാടി പാടം സാംസ്കാരിക കൂട്ടായ്മ സെക്രട്ടറി പി എച്ച് ഷിയാസ് അധ്യക്ഷത വഹിച്ച ചടങ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി റഷീദ സലിം ഉദ്ഘാടനം നിർവഹിച്ചു.
അസിസ്റ്റൻ്റ് അഗ്രികൾച്ചർ ഓഫിസർ (AAO)
സാജു ഇ പി, പി കെ ബാപ്പുട്ടി, മുഹമ്മദാലി,ഷംസുദീൻ ഇ എ,അലിയാർ പി വി, അബ്ദുൾ ഖാദർ, സാറ മൊയ്തു, സുബൈർ പൊന്നപ്പാല, അബൂബക്കർ ഇല്യാസ്, അലിയാർ ഇടപ്പാറ
എന്നിവർ സംസാരിച്ചു. തൊഴിലാളി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണു മഞ്ചാടി പാടം കാർഷിക കൂട്ടായ്മ സാങ്കേതിക സഹായം തേടിയത്.
പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായാണ് മഞ്ചാടി പാടശേഖരത്തിൽ 14 ഏക്കറിൽ ഡ്രോൺ ഇറങ്ങുന്നത്. 13 ലീറ്റർ സംഭരണശേഷിയുള്ള ഡ്രോണാണ് ഉപയോഗിച്ചത്. 13 ലീറ്ററിന്റെ ഡ്രോണിൽ ഒരു പ്രാവശ്യം ലായനി നിറച്ചാൽ ഒര്ഏക്കർ സ്ഥലത്തു തളിക്കാം. തളിക്കുന്നതിനു മുൻപ് ഡ്രോണിൽ കൃഷിയിടത്തിന്റെ മാപ്പ് സെറ്റ് ചെയ്യും. അങ്ങനെ ചെയ്യുന്ന കൃഷിയിടത്തിൽ മാത്രമാകും കളനാശിനി തളിക്കുന്നത്. മണ്ണൂത്തി കാർഷിക സർവകലാശാലയുടെ അനുമതിയും ലൈസൻസും നേടിയ എറണാകുളം കാക്കനാട്ടുള്ള കമ്പനിയാണു ഡ്രോൺ മഞ്ചാടിപ്പാടത്ത് എത്തിച്ചത്.