കോതമംഗലം : നാഷണൽ എൻ ജി ഒ കോൺഫെഡറേഷന്റെയും ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതകളായിട്ടുള്ള സ്വയംതൊഴിൽ സംരംഭകർക്കായ് 50% സാമ്പത്തിക സഹായത്തോടെ തയ്യൽ മെഷീൻ വിതരണം നടത്തി.സാമ്പത്തിക ഉന്നമനത്തിലൂടെ സ്ത്രീ ശാക്തീകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉത്‌ഘാടനം ആന്റണി ജോൺ എം എൽ എ . നിർവഹിച്ചു .മെഷീനുകളുടെ ആദ്യവിതരണം കോതമംഗലം നഗരസഭാ ചെയർമാൻ ടോമി അബ്രഹാം നടത്തി. ബിഗ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ:പി ആർ അരുൺ ദേവ് അധ്യക്ഷത വഹിച്ചു. നാഷണൽ എൻ ജി ഓ കോൺഫെഡറേഷൻ എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി എ വി പ്രസാദ് പദ്ധതി വിശദീകരണം നടത്തി. വാർഡ് കൗൺസിലർ കെ എ നൗഷാദ്, ഫാ. ജോർജ് പൊട്ടക്കൽ,സിസ്റ്റർ തേജസ്സ് ,സിന്ദു പ്രവീൺ എന്നിവർ പ്രസംഗിച്ചു.
