കോതമംഗലം: ഓണത്തോട് അനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങൾ ഗുണഫോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സപ്ലൈകോ ഓണം ഫെയറിന്റെ കോതമംഗലം താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർ അഡ്വക്കേറ്റ് ജോസ് വർഗീസ്,ഷോപ്പ് മാനേജർ ഷിഹാബ് എം എച്ച് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
