പോത്താനിക്കാട്: വേനല്‍മഴയോടൊപ്പമുണ്ടായ കാറ്റില്‍ മരം ഒടിഞ്ഞുവീണ് വീടിന്റെ മേല്‍ക്കൂരയും, ആട്ടിന്‍കൂടും തകര്‍ന്നു. തെക്കേപുന്നമറ്റം കാട്ടറുകുടിയില്‍ ഷിബുവിന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് അപകടമുണ്ടായത്. രണ്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ ഷിബു പറഞ്ഞു. കടവൂര്‍ വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു നാശനഷ്ടം തിട്ടപ്പെടുത്തി.
