Connect with us

Hi, what are you looking for?

NEWS

തൊഴിൽ മേഖലയിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികൾക്ക് കഴിയണം: അനൂപ് അംബിക

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി മാർ അത്തനേഷ്യസ് ക്യാമ്പസുകളിൽ 26 മുതൽ 28 വരെ സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മത്സര പ്രദർശനങ്ങൾ – സപ്ത ’24, ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, അനൂപ് അംബിക ഉദ്ഘാടനം ചെയ്തു. പാഠ പുസ്തകങ്ങളെ മാത്രം അവലംബിച്ചു യാന്ത്രീകമായി പഠിക്കുന്ന രീതികൾ മാറ്റി ചിന്തിച്ചു പ്രായോഗീകമായ ഒരു പഠന രീതി അവലംബിക്കണമെന്ന് അനൂപ് അംബിക വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. തൊഴിൽ മേഖലയിലെ വെല്ലുവിളികളെ കാലോചിതമായി നേരിടാൻ വിദ്യാർത്ഥികൾക്ക് കഴിയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ വൈസ് ചെയർമാൻ എ. ജി ജോർജ്, അധ്യക്ഷത വഹിച്ച യോഗത്തിൽ മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, ആമുഖപ്രഭാഷണം നടത്തി. മാർ അത്തനേഷ്യസ് സ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങൾ ഓരോന്നും നാടിന് എന്നും അഭിമാനകരമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 70 വർഷങ്ങൾക്കുമുമ്പ് ദീർഘവീക്ഷണത്തോടെ മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ രൂപീകരിച്ച സ്ഥാപക സാരഥികളെയും യോഗത്തിൽ അദ്ദേഹം അനുസ്മരിച്ചു. മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് മുൻ പ്രിൻസിപ്പൽ, ഡോ. ജെ ഐസക് , മാർ അത്തനേഷ്യസ് കോളേജ് മുൻ പ്രിൻസിപ്പൽ, പ്രൊഫ. എം കെ ബാബു, മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, എന്നിവർ സംസാരിച്ചു.
സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദര്ശനം കാണുവാനായി നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി സ്കൂൾ വിദ്യാർത്ഥികളും പൊതുജനങ്ങളും കടന്നു വന്നുകൊണ്ടു ഇരിക്കുന്നു. സപ്തതി ആഘോഷങ്ങളുടെ ഭാഗമായി 25ന് തുടങ്ങിയ സയൻഷ്യ ഇൻ്റേൺഷിപ്പ് പ്രോഗ്രാമിൽ ബോട്ടണി ലാബ് പരിശീലനവും മാത്തമാറ്റിക്സ് വിഭാഗത്തിന്റെ പസ്സിൽ മത്സരവും നടന്നു. കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ നിരവധി മത്സരങ്ങളും മാർ അത്തനേഷ്യസ് ക്യാമ്പ്‌സുകളിൽ നടന്നുവരുന്നു.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ കേര ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി.നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഹാളിൽ...

NEWS

കോതമംഗലം : കീരംപാറ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ വയനാട്‌ പുനരധിവാസത്തിനായി 5 ലക്ഷം രൂപയുടെ ചെക്ക്‌ നൽകി. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തോട നുബന്ധിച്ച്‌ നടന്ന ചടങ്ങിൽ ബാങ്ക്‌ പ്രസിഡന്റ്‌ കെ....

NEWS

കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലുള്ള പാചക തൊഴിലാളികളുടെ പാചക മത്സരം സംഘടിപ്പിച്ചു. കോതമംഗലം ടൗൺ യു. പി. സ്കൂളിൽ സംഘടിപ്പിച്ച മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. നഗരസഭ...

NEWS

കോതമംഗലം :വന്യ മൃഗ ശല്യം രൂക്ഷമായി തുടരുന്ന കീരമ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ വന്യ മൃഗശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 24 ന് വനം...

error: Content is protected !!