കോതമംഗലം : കോഴിക്കോട് വെച്ചു നടന്ന സി ഐ എസ് സി ഇ കേരള റീജിയണിന്റെ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലം എം. എ ഇന്റർനാഷണൽ സ്കൂളിനെ പ്രതിനിധീകരിച്ച് പത്ത് വിദ്യാർത്ഥികൾ പങ്കെടുത്തു.എട്ട് പേർ മെഡൽ നേടി. നാല് വിദ്യാർത്ഥികൾ ദേശീയതല മത്സരത്തിനു യോഗ്യത നേടി. 17 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അച്ചുത് മനീഷ്, പെൺകുട്ടികളുടെ വിഭാഗത്തിൽ സാറ സോബിൻ, 19 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ സെയ്ൻ ടെമറിൻ , 14 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ സാറ എസ് പാറയിലുമാണ് യോഗ്യത നേടിയത്. സെപ്റ്റംബർ 22 മുതൽ 24 വരെ കൊൽക്കത്തയിൽ വെച്ചാണ് ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ജോയി പോൾ ആണ് എം. എ ഇന്റർനാഷ്ണൽ സ്കൂളിലെ കരാട്ടെ കോച്ച്.വിജയികളെയും പരിശീലകനെയും സ്കൂൾ ചെയർമാൻ ഡോ. വിന്നി വറുഗീസ്, പ്രിൻസിപ്പൾ അനിത ജോർജ് എന്നിവർ ചേർന്ന് അനുമോദിച്ചു.
