കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. മാർബേസില്‍ സ്കൂളും, പൈങ്ങോട്ടൂർ സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളും സംയുക്തമായിട്ടാണ് സെറിമോണിയൽ പരേഡ് നടത്തിയത്.കോതമംഗലം മുനിസിപ്പാലിറ്റിയിൽ
എസ് പി സി പദ്ധതിയുള്ള ഏക വിദ്യാലയമായ മാർ ബേസിലിന്റെ 13-ാംബാച്ചാണ് പരിശീലനം പൂർത്തിയാക്കിയത്. വിശിഷ്ടാതിഥി ആൻറണി ജോൺ എം എൽ എ സല്യൂട്ട് സ്വീകരിച്ച് സേനാംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. 2 വർഷമായി നിരന്തര പരിശീലനത്തിലൂടെ നേടിയെടുത്ത അച്ചടക്കവും ഉത്തരവാദിത്വബോധവും സാമൂഹ്യപ്രതിബദ്ധതയും സേവന സന്നദ്ധതയും ഓരോ കേഡറ്റും ജീവിതത്തിലുടനീളം നിലനിർത്തണമെന്ന് അദ്ദേഹം അഹ്വാനം ചെയ്തു.കോതമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ പി ടി ബിജോയ്
കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ച് പരേഡ് പരിശോധന നടത്തി. മാർ ബേസില്‍ സ്കൂളിലെ
സി പി ഒ
എം എ എൽദോസ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജർ ബാബു മാത്യു കൈപ്പിള്ളിൽ, ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ് , പ്രിൻസിപ്പൽ റവ. ഫാ. പൗലോസ് പി ഒ , പൈങ്ങോട്ടൂർ സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി ജോർജ് തയ്യിൽ
എന്നിവർ സല്യൂട്ട് സ്വീകരിച്ചു. പരേഡ് കമാൻഡർ മാസ്റ്റർ ദിൽ എൽദോയുടെ നേതൃത്വത്തിൽ നടന്ന പരേഡിൽ കുമാരി അലോണ ഷാജി സെക്കന്റ് ഇൻ കമാൻഡർ ആയി. മാസ്റ്റർ ഇവാൻ ജോർജ് അനിൽ ,
മാസ്റ്റർ ബേസിൽ എൽദോസ് ,
കുമാരി അലിൻ സാറ അജി , കുമാരി റോസ്മേരി സജി എന്നിവർ
പ്ലറ്റൂൺ കമാൻഡർമാരായി. പരേഡ് കമാൻഡർ , അണ്ടർ കമാൻഡർ ഉൾപ്പെടെയുള്ള പ്ലറ്റൂൺ കമാൻഡേഴ്സ് വിശിഷ്ടാതിഥിയിൽ നിന്നും ആദരവ് ഏറ്റുവാങ്ങി. ഡ്രിൽ ഇൻസ്ട്രക്ടർമാരായി പ്രവർത്തിച്ച കോതമംഗലം എ എസ് ഐ
എം ബി ഹാജിറ , സിവിൽ പോലീസ് ഓഫീസർമാരായ കെ ടി സാന്റു , സുജാകുമാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ
ജോബി ജോൺ ,
എം എ എൽദോസ് ,
എം ജെ ബീന , ഷെല്ലി പീറ്റർ എന്നിവർ നേതൃത്വം വഹിച്ചു.
