കോതമംഗലം : നെല്ലിക്കുഴി ,വാരപ്പെട്ടി പഞ്ചായത്തുകളിലെ രൂക്ഷമായ തെരുവ് നായ ശല്യത്തിന് പിന്നാലെ കോതമംഗലം പട്ടണത്തിലും നായ ശല്യം രൂക്ഷമായി . ഇരുചക്ര വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രികര്‍ക്കും ഭീഷണിയായി പട്ടണത്തിലും ടൗണിനോട് ചേര്‍ന്നുള്ള ഇടവഴികളിലൊക്കെ തെരുവ് നായകള്‍ താവളമുറപ്പിച്ചിരിക്കുകയാണ്. അധികാരികളുടെ അടിയന്തിര ഇടപെടലുണ്ടായി തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്ന് പി.ഡി.പി.നിയോജകമണ്ഡലം പ്രസിഡന്റ് സി.എം.കോയ ,സെക്രട്ടറി ഷാഹുല്‍ ഹമീദ് എന്നിവര്‍ ആവശ്യപ്പെട്ടു.
