Connect with us

Hi, what are you looking for?

NEWS

തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം; കോതമംഗലം ജനകീയ കൂട്ടായ്മ

കോതമംഗലം: കേരളത്തിന്റെ പല ഭാഗങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമായിരിക്കുന്നു.കേരളത്തെ മൊത്തം ദുഃഖത്തിലാക്കി ഒരു പന്ത്രണ്ട് വയസ്സുകാരി പെൺകുട്ടിയുടെ ജീവൻ തെരുവുനായ എടുത്തിരിക്കുന്നു.ഇനി അത് നമ്മുടെ നാട്ടിലും സംഭവിക്കുന്നത് വരെ നമ്മൾ കാത്തിരിക്കരുത്. കോതമംഗലത്തിന്റെ പല പ്രദേശങ്ങളിലും ആക്രമണകാരികളായ തെരുവ്നായ്ക്കൾ മിക്ക റോഡുകളിലും വിലസുന്നു. ഓണക്കാലത്തു കൊച്ചു കുട്ടികൾ ഉൾപ്പെടെ ആബാലവൃദ്ധം ജനങ്ങൾ കഴിഞ്ഞ രണ്ടു വർഷക്കാലത്തെ മഹാമാരിക്ക് ശേഷം വളരെ സന്തോഷത്തോടെ പുറത്തിറങ്ങി നടക്കുന്ന ഈ അവസരത്തിൽ ഇനിയും ഇത്തരം ദുരന്തം ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ മുനിസിപ്പൽ, പഞ്ചായത്ത്‌ അധികാരികൾ അടിയന്തിരമായി കൈക്കൊള്ളണമെന്ന് കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആയ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ എന്നിവർ ആവശ്യപ്പെട്ടു.

You May Also Like

NEWS

കോതമംഗലം: നേര്യമംഗലത്ത് മിനി അഗ്നി രക്ഷാ നിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനം ആവർത്തിക്കാൻ തുടങ്ങിയിട്ട് ആറ് വര്‍ഷത്തിലേറെയായി. പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകുന്നില്ല. നേര്യമംഗലത്തും പരിസര പ്രദേശങ്ങളിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാ പ്രവർത്തനം വൈകുന്നുവെന്ന ആക്ഷേപങ്ങളും ശക്തമാണ്....

NEWS

കോതമംഗലം: പെരിയാറില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം കോലഞ്ചേരിയില്‍ അമ്മിണിയുടെ മകന്‍ അജയ് മാത്യു (42)ആണ് മുങ്ങി മരിച്ചത്.കീരംപാറ പഞ്ചായത്തിലെ കൂരിക്കുളം കടവിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം.കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ...

CRIME

മുവാറ്റുപുഴ :ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം. അന്തർസംസ്ഥാന മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ മുവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുവാറ്റുപുഴ താലൂക്ക് മുളവൂർ വില്ലേജ് പെഴക്കപ്പിള്ളി കരയിൽ തട്ടുപറമ്പ് ഭാഗത്ത് കാനാംപറമ്പിൽ വീട്ടിൽ വീരാൻകുഞ്ഞ് (കുരിശ്...

CHUTTUVATTOM

കോതമംഗലം:  പുന്നേക്കാട്, കൂരുകുളം ഭാഗത്ത്‌ ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...

ACCIDENT

കോതമംഗലം :കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കവളങ്ങാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപമാണ് റോഡിൽ നിന്നും പത്തടി താഴെയുള്ള വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് അപമുണ്ടായത്. നെടുങ്കണ്ടം സ്വദേശികൾ മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക്...

NEWS

കോതമംഗലം: കഴിഞ്ഞ ദിവസങ്ങളിൽ വേനല്‍മഴക്കൊപ്പം ഉണ്ടായ ശക്തിയായ കാറ്റില്‍ കോതമംഗലം താലൂക്കില്‍ ലക്ഷങ്ങളുടെ കൃഷിനാശം. കോതമംഗലം നഗരസഭ, നെല്ലിക്കുഴി പഞ്ചായത്ത് പ്രദേശത്താണ് കാറ്റ് നാശം വിതച്ചത്. പത്ത് കര്‍ഷകരുടെ രണ്ടായിരത്തിലധികം ഏത്തവാഴയാണ് കാറ്റില്‍...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നിർമ്മിച്ച ഇക്കോ ഷോപ്പ് തുറന്നു. കൃഷിത്തോട്ടത്തിലെ ഉത് പന്നങ്ങൾ സംഭരിക്കാനും പ്രദർശിപ്പിക്കാനും വിൽക്കുന്നതിനും കഴിയുന്ന വിധത്തിൽ വിപുലമായ സംവിധാനങ്ങളും...

NEWS

കോതമംഗലം: കോതമംഗലം രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് കോതമംഗലം രൂപത. എല്ലാവരുടെയും കൂട്ടായ...

NEWS

തിരുവനന്തപുരം: ആലുവ – മൂന്നാർ രാജപാത തുറക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാർച്ച് 16-ന് പൂയംകുട്ടിയിൽ നടന്ന ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ, ഇടുക്കി എം.പി...

NEWS

കല്ലൂർക്കാട്: പഞ്ചായത്തിൽ ഇ- ഗ്രാമ സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും ജിയോ മാപ്പിംഗ് നടത്തുന്നതിനും കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റൻ്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന...

NEWS

കോതമംഗലം: വടാട്ടുപാറയെ കുട്ടമ്പുഴയുമായി ബന്ധിപ്പിക്കുന്ന ബംഗ്ലാവ് കടവ് പാലം യാഥാര്‍ഥ്യമാക്കണമെന്ന് കേരള ഫോറസ്റ്റ് ലേബര്‍ യൂണിയന്‍ (ഐഎന്‍ടിയുസി) വടാട്ടുപാറ മേഖല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കുട്ടമ്പുഴയ്ക്കുള്ള യാത്രാദൂരം നാല് കിലോമീറ്ററായി കുറയ്ക്കുന്നതും കുട്ടമ്പുഴ പഞ്ചായത്തിന്റെ...

NEWS

കോതമംഗലം: കോട്ടപ്പടി ഉപ്പുകണ്ടത്തിന് സമീപം ആനോട്ടുപാറയില്‍ കാട്ടാനക്കൂട്ടമിറങ്ങി. വിവിധ കൃഷിയിടങ്ങളിലൂടെ കടന്നുപോയ ആനകള്‍ എല്ലായിടത്തും നാശം വിതച്ചു. ഇന്നലെ (ചൊവ്വാഴ്ച) പുലര്‍ച്ചെ ആണ് കാട്ടാനക്കൂട്ടം എത്തിയത്.കോട്ടപ്പാറ വനമേഖലയിലെ ആനകളാണ് ഈ ഭാഗങ്ങളിലുമെത്തുന്നത്. കേളംകുഴയില്‍...

error: Content is protected !!