കോതമംഗലം: കേരളത്തിന്റെ പല ഭാഗങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമായിരിക്കുന്നു.കേരളത്തെ മൊത്തം ദുഃഖത്തിലാക്കി ഒരു പന്ത്രണ്ട് വയസ്സുകാരി പെൺകുട്ടിയുടെ ജീവൻ തെരുവുനായ എടുത്തിരിക്കുന്നു.ഇനി അത് നമ്മുടെ നാട്ടിലും സംഭവിക്കുന്നത് വരെ നമ്മൾ കാത്തിരിക്കരുത്. കോതമംഗലത്തിന്റെ പല പ്രദേശങ്ങളിലും ആക്രമണകാരികളായ തെരുവ്നായ്ക്കൾ മിക്ക റോഡുകളിലും വിലസുന്നു. ഓണക്കാലത്തു കൊച്ചു കുട്ടികൾ ഉൾപ്പെടെ ആബാലവൃദ്ധം ജനങ്ങൾ കഴിഞ്ഞ രണ്ടു വർഷക്കാലത്തെ മഹാമാരിക്ക് ശേഷം വളരെ സന്തോഷത്തോടെ പുറത്തിറങ്ങി നടക്കുന്ന ഈ അവസരത്തിൽ ഇനിയും ഇത്തരം ദുരന്തം ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ മുനിസിപ്പൽ, പഞ്ചായത്ത് അധികാരികൾ അടിയന്തിരമായി കൈക്കൊള്ളണമെന്ന് കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആയ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ എന്നിവർ ആവശ്യപ്പെട്ടു.
