Connect with us

Hi, what are you looking for?

NEWS

കോതമംഗലം ടൗണില്‍ തെരുവുനായ് ആക്രണം: എട്ടുപേര്‍ക്ക് പരിക്ക്

കോതമംഗലം ടൗണില്‍ തെരുവുനായ് ആക്രണം. ടൗണിലെ വിവിധയിടങ്ങളിലായി എട്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഒരേ നായ് ആണ് എട്ടുപേരെയും ആക്രമിച്ചത്. ഇന്ന് രാവിലെയാണ് കോതമംഗലം ടൗണിനെ പരിഭ്രാന്തിയിലാഴ്ത്തികൊണ്ട് തെരുവുനായയുടെ പരാക്രമം ഉണ്ടായത്. കോതമംഗലം അമ്പലത്തറ ഭാഗത്ത് പള്ളിയില്‍ പോയി മടങ്ങി വരുകയായിരുന്ന സ്ത്രീയെയാണ് ആദ്യം നായ് ആക്രമിച്ചത്. നടന്നുപോകുന്നതിനിടെ പിന്നില്‍ നിന്ന് എത്തി തെരുവുനായ് കടിക്കുകയായിരുന്നു. ഇതിനുശേഷം ഇതേ നായ തന്നെ കോതമംഗലം ടൗണിലെത്തി പലരെയും കടിച്ചു.

എന്‍റെ നാട് സൂപ്പര്‍ മാര്‍ക്കറ്റ് പരിസരത്ത് വെച്ചാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത്. നടന്നുപോകുന്നതിനിടെ പിന്നില്‍ നിന്ന് വന്ന് ചറപറാന്ന് നായ് കടിക്കുകയായിരുന്നുവെന്നും നാലഞ്ച്  തവണ കടിച്ചുവെന്നും പരിക്കേറ്റ സ്ത്രീ പറഞ്ഞു. സ്കൂട്ടറില്‍ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു യുവതിയെയും പച്ചക്കറി വാങ്ങിയശേഷം കാറില്‍ കയറാൻ ശ്രമിക്കുന്നതിനിടെ മറ്റൊരാളെയും നായ് ആക്രമിച്ചു.

എട്ടുപേരും കോതമംഗലം താലക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പേവിഷ ബാധയ്ക്കെതിരായ വാക്സിന്‍റെ കുറവുള്ളതിനാല്‍ നാലുപേരെ മൂവാറ്റുപ്പുഴ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യവുമുണ്ട്. അവിടെ എത്തിച്ചശേഷം ഇവര്‍ക്കും വാക്സിൻ നല്‍കും. ആക്രമകാരിയായ നായ് ടൗണിന്‍റെ ഒരു ഭാഗത്ത് അവശനിലയില്‍ കിടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ആദ്യമായാണ് കോതമംഗലം ടൗണില്‍ ഇത്രയധികം പേര്‍ക്കുനേരെ തെരുവുനായ് ആക്രമണം ഉണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം:ഇലക്ഷൻ ദിനത്തിൽ വിവാഹിതരായ നവ വധു വരൻമാർ വോട്ട് ചെയ്ത് മടങ്ങി.തൃക്കാരിയൂർ ഗവ എൽ.പി സ്കൂളിൽ 86 ബൂത്തിൽ ആണ് നവവരൻ ഗോകുൽ തങ്കപ്പൻ നവവധു ഗോപികയുമായെത്തി വോട്ട് ചെയ്തത് . നെല്ലിക്കുഴി...

NEWS

കോതമംഗലം: ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ വരുന്ന കോതമംഗലം അസംബ്ലി നിയോജക മണ്ഡലത്തിൽ പോളിഗ് സമാധാനപരമായിരുന്നു. വടാട്ടുപാറ ,പുതുപ്പാടി, മാമലകണ്ടം എന്നിവിടങ്ങളിൽ കുറഞ്ഞ സമയം വോട്ടിഗ്  യന്ത്രം ചെറിയ തകാരാർ കാണിച്ച് ഒഴിച്ചാൽ സാങ്കേതിക...

NEWS

കോതമംഗലം: വോട്ട് രേഖപ്പെടുത്തി ഇടുക്കി പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജ്ജും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യക്കോസും ഇടുക്കിയില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ്...

NEWS

കോതമംഗലം: ഇതര സംസ്ഥാന ഉപഭോക്താക്കളെ ലക്ഷ്യമാക്കി അസം ചുരക്ക കൃഷിയാരംഭിച്ച് വിജയം കൊയ്തിരിക്കയാണ് കോതമംഗലം പല്ലാരിമംഗലം സ്വദേശി അജ്മൽ എന്ന യുവാവ്. ഇദ്ദേഹത്തിൻ്റെ വാരപ്പെട്ടിയിലെ കൃഷിയിടത്തിൽ ആസാം ചുരക്ക വിളവെടുപ്പ് നടന്നു. അസമിൽ...