കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമായിട്ടുള്ള അക്വാട്ടിക് വിഭാഗ മത്സരങ്ങൾ നടക്കുന്ന കോതമംഗലം എം.എ. കോളേജിൽ ജില്ലാ ആരോഗ്യവകുപ്പ്, വാരപ്പെട്ടി ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ, കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവയുടെ പൊതുജനാരോഗ്യ വിഭാഗവും സജീവം.
നീന്തൽ മത്സരങ്ങൾ നടക്കുന്ന M.A. കോളേജ് സ്വിമ്മിംഗ് പൂൾ, ഭക്ഷണം പാചകം ചെയ്ത് വിതരണം നടത്തുന്ന ഇൻഡോർ ഓഡിറ്റോറിയം, മത്സരാർത്ഥികൾ താമസിക്കുന്ന മാതിരപ്പിള്ളി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കോതമംഗലം സെൻറ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂൾ, കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ, കോതമംഗലം സെൻ്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ശുചിത്വം, കൊതുക് വളരുന്ന സഹചര്യം ഒഴിവാക്കൽ, ഹരിത പ്രോട്ടോകോൾ എന്നിവ ഉറപ്പാക്കുന്നതിന് കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാം പോൾ, വാരപ്പെട്ടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനില ബേബിയുടെയും നേതൃത്വത്തിൽ 25 ഓളം ആരോഗ്യ പ്രവർത്തകർ അടങ്ങുന്ന ടീം സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഹെൽത്ത് സൂപ്പർവൈസർ സുഗുണൻ കെ.ആർ,
സ്കൂൾ തലത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ സാബു എം. ദേവസ്യ, ജെയിംസ് K. J., ബൈജു N.A,
സിജുറാം P. R., ജോമോൻ ജേക്കബ്, JHI മാരായ കൃഷ്ണജ M.R., ബിജി സുരേന്ദ്രൻ, കുരിയാക്കോസ് സി.ജെ.,അൻഷാദ് A. ,അസ്ലം എസ്. , സുധീഷ് എം.റ്റി., അജേഷ് പി.എസ് , അഷറഫ് കെ.എം , അരുൺ കുമാർ N.K , അനുഷ മോൾ, JPHN മൻജു K.N, അശ്വതി എസ്. എന്നിവർ ടീമിലുണ്ട്.