കോതമംഗലം : തൃശൂരിൽ നടന്ന 46-ാം മത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലം സ്വദേശിനിയായ മരിയ ബിനേഷിന് സ്വർണമെഡൽ . ഫെബ്രുവരി 15 ,16 തിയതികളിൽ തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ,കേരള സ്പോർട്സ് കൗൺസിലിന്റെയും, കേരള ഒളിംമ്പിക് അസോസിയേഷൻന്റെ യും നേതൃത്വത്തിൽ കേരള കരാട്ടെ അസോസിയേഷൻ നടത്തിയ സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിലാണ് ഒൻപതു വയസുള്ള പെൺകുട്ടികളുടെ കത്ത വിഭാഗത്തിൽ ആണ് കോതമംഗലം റിയുക്യു ഷിറ്റോ റിയു കരാട്ടെ സ്കൂളിൽ പരിശീലനം ചെയ്യുന്ന മരിയ ബിനേഷ് സ്വർണ്ണ മെഡൽ നേടിയത്. മുൻ സംസ്ഥാന കരാട്ടെ ചാമ്പ്യൻ ആയ ബിനേഷ് ജോസ് ആണ് പരിശീലകൻ.നെല്ലിമറ്റം സെൻറ് ജോസഫ് യു.പി സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.






















































