Connect with us

Hi, what are you looking for?

NEWS

കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ യോഗാ ദിനവും സംഗീത ദിനവും ആചരിച്ചു

കോതമംഗലം: സെന്റ് അഗസ്റ്റിൻസ്  ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ, ഇന്നേ ദിനം സംയുക്തമായി ആചരിച്ച സംഗീത ദിനവും യോഗാ ദിനവും പ്രശസ്ത വയലിനിസ്റ്റ് സിദ്ധി വിനായക് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ റിനി മരിയ യോഗാദിനം, സംഗീത ദിനം ഇവയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം നൽകി. പിടിഎ എക്സിക്യൂട്ടീവ് മെമ്പർ ബിജു ഇ. കെ, ശ്രീമതി അനിറ്റ് സിവിൻ, കുമാരി അന്ന എലിസബത്ത് സിജു, കുമാരി എയ്ഞ്ചൽ മാർട്ടിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

കുമാരി സ്വാതിക അനിയും സംഘവും അവതരിപ്പിച്ച “സ്വരജതി”യും, സംഗീത അധ്യാപിക സരിത കെ. വർഗീസിന്റെ സംഗീത കച്ചേരിയും, സിദ്ധി വിനായക്,മനു ഡേവിസ് എന്നിവർ അവതരിപ്പിച്ച സംഗീത ഫ്യൂഷനും സംഗീത ദിനത്തെ മനോഹരമാക്കിയപ്പോൾ, യോഗ ദിനത്തിന്റെ ഭാഗമായി,അധ്യാപിക പ്രജീഷ യുടെ നേതൃത്വത്തിൽ കുട്ടികൾ യോഗ ഡാൻസ് അവതരിപ്പിച്ചു.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!