Connect with us

Hi, what are you looking for?

NEWS

സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കം കുറിച്ചു

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെയും, കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും, കേരള ജേർണലിസ്റ്റ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ, സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ വച്ച് വായന മാസാചരണം, കോതമംഗലം മജിസ്ട്രേറ്റും താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെ ചെയർമാനുമായ ഹരിദാസൻ ഇ എൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലൈബ്രറികൾക്കുള്ള പുസ്തകവിതരണത്തിന്റെ താലൂക്ക് തല ഉദ്ഘാടനം കേരള ജേർണലിസ്റ്റ് യൂണിയൻ മേഖല പ്രസിഡണ്ട് പി എ സോമൻ നിർവഹിച്ചു. കേരള ജേർണലിസ്റ്റ് യൂണിയന്റെ ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട് അധ്യക്ഷത വഹിച്ചു. സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ അധ്യാപിക ടിഷു ജോസഫ് എഴുതിയ ഇട്ടൂലി എന്ന പുസ്തകത്തിന്റെ പ്രകാശനം വാർഡ് കൗൺസിലർ കെ. വി തോമസ് നിർവഹിച്ചു.
കോതമംഗലം താലൂക്ക് ഹോസ്പിറ്റലിലെ സൂപ്രണ്ട് ഡോ. സാംപോള്‍ സി വിദ്യാർത്ഥികൾക്ക് ആരോഗ്യ ബോധവൽക്കരണ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ വായനാദിന സന്ദേശം നൽകുകയും, പ്രകാശനം ചെയ്ത ഇട്ടൂലി എന്ന പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു . കെ ജെ യു മേഖല ട്രഷറർ കെ.എ സൈനുദ്ദീൻ വായനദിന സന്ദേശം നൽകി. കെജെ യു മേഖല വൈസ് പ്രസിഡന്റ് യൂസഫ് പല്ലാരിമംഗലം , അദ്ദേഹത്തിന്റെ സ്വന്തം രചനകളായ ലൈബ്രറി പുസ്തകങ്ങൾ സ്കൂളുകൾക്ക് വിതരണം ചെയ്തു.

തങ്ങളുടെ പ്രവർത്തനരംഗത്തെ മികവുകളുടെ അടിസ്ഥാനത്തിൽ, ഡോക്ടർ സാം പോൾ സി, സിസ്റ്റർ റിനി മരിയ, ശ്രീമതി ബിന്ദു വർഗീസ് എന്നിവരെ വേദിയിൽ ആദരിച്ചു.
കെ ജെ യു സംസ്ഥാന സെക്രട്ടറി ജോഷി അറക്കൽ ആമുഖപ്രസംഗം നടത്തി.
സ്കൂൾ പിടിഎ പ്രസിഡണ്ട് സോണി മാത്യു പാമ്പയ്ക്കൽ, ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സിനി അനിൽകുമാർ,കെ ജെ യു ജില്ലാ കമ്മിറ്റി അംഗം പി.സി പ്രകാശ്, മേഖല വൈസ് പ്രസിഡന്റ് അയിരൂർ ശശീന്ദ്രൻ, മേഖല വൈസ് പ്രസിഡന്റ് യൂസഫ് പല്ലാരിമംഗലം, മേഖല എക്സിക്യൂട്ടീവ് മെമ്പർ ബിജു കുട്ടമ്പുഴ, മാർ ബേസിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ്, എന്നിവർ ആശംസകൾ അർപ്പിച്ചു. കെ ജെ യു മേഖല സെക്രട്ടറി ദീപു ശാന്താറാം സ്വാഗതം അർപ്പിക്കുകയും, അധ്യാപിക ടിഷു ജോസഫ് കൃതജ്ഞത പറയുകയും ചെയ്തു.

You May Also Like

NEWS

  കോതമംഗലം : ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചിട്ടുള്ള കേരള സ്കൂൾ കായിക മേളയുടെ ഒരുക്കങ്ങൾ കോതമംഗലത്ത് പൂർത്തിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം എം എ കോളേജിലാണ് സ്വിമ്മിംഗ്...

NEWS

കോതമംഗലം : കീരമ്പാറ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് 4,30,000 രൂപ ചെലവഴിച്ച് നിർമ്മിച്ച കോട്ടമാലി തെക്കുംപുറം റോഡിൻറെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാമച്ചൻ ജോസഫിന്റെ...

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു. നെൽകൃഷിക്ക് അടിവളമായും ഒന്നാം വളമായും കൃഷിക്കാർ...

NEWS

കോതമംഗലം: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സബ് ട്രഷറിക്ക് മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി സി.എ. അലിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം...

error: Content is protected !!