കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ രണ്ടാം വാർഡിലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ആൻ മരിയ സാജൻ,ആൽബിൻ ജോർജ് എന്നീ വിദ്യാർത്ഥികൾക്കാത്ത് ആൻ്റണി ജോൺ എംഎൽഎ ഉപഹാരം കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എബി എബ്രഹാം,വാർഡ് മെമ്പർമാരായ ചെറിയാൻ ദേവസി,ഡയാന നോബി, അൻസി ഹാരിസ്,സവിത ശ്രീകാന്ത് എന്നിവർ സന്നിഹിതരായിരുന്നു.
