കോതമംഗലം: ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ കുടുംബ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ കുടുംബത്തിൽ സമാധാനവും അയ്ശ്വര്യവും ഉണ്ടാകും ബ്രഹ്മശ്രീ ധർമ്മചൈതന്യ സ്വാമികൾ. 95-ാമത് ശ്രീനാരായണ ഗുരുദേവമഹാസമാധിയോടനുബന്ധിച്ച് ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ നടന്ന ആത്മീയ പ്രഭാഷണത്തിലാണ് സ്വാമി ഇക്കാര്യം സൂചിപ്പിച്ചത്. ക്ഷേത്രത്തിലെ പ്രത്യേക പൂജയ്ക്കും മറ്റ് ക്ഷേത്ര ചടങ്ങുകൾക്കും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീനിമേഷ് ശാന്തികൾ, ക്ഷേത്രം മേൽശാന്തി വിഷ്ണു ശാന്തി. തുടങ്ങിയവർ മുഖ്യകാർമികത്വം വഹിച്ചു.
യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ, സെക്രട്ടറി പി എ സോമൻ, വൈസ് പ്രസിഡൻ്റ് കെ എസ് ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്ക്ൽ, കൺസിൽ അംഗങ്ങളായ പി.വി വാസു, റ്റി ജി അനി, സി.വി.വിജയൻ, എം.വി.രാജീവ്, കെ.വി.ബിനു, യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് എം.ബി .തിലകൻ, സെക്രട്ടറി ബിജി പി, വനിതാ സംഘം പ്രസിഡൻ്റ് ഇൻചാർജ് സതി ഉത്തമൻ, സൈബർ സേന സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.കെ.ചന്ദ്രബോസ്, ജില്ലാ പ്രസിഡൻ്റ് അജേഷ് തട്ടേക്കാട്. തുടങ്ങിയവർ പ്രസംഗിച്ചു.