Connect with us

Hi, what are you looking for?

NEWS

ശ്രീനാരായണ ഗുരുദേവൻ്റെ 167-ാമത് ജയന്തി ആഘോഷത്തിന് തുടക്കമായി.

കോതമംഗലം: ശ്രീനാരായണ ഗുരുദേവൻ്റെ 167-ാമത് ജയന്തി ആഘോഷത്തിന് യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ നടന്ന ചടങ്ങിന് യൂണിയൻ സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡൻ്റ് കെ.എസ്ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, ക്ഷേത്രം പി.വി.വാസു തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ നിരവതി ഭക്തജനങ്ങളും സന്നിഹിതരായിരുന്നു.

യൂണിയന് കീഴിലുള്ള കരിങ്ങഴ ശാഖയിലെ ജയന്തി ആഘോഷവും വിദ്യഭ്യാസ അവാർഡ് വിതരണവും യൂണിയൻ പ്രസിഡൻ്റ് അജി നാരായണനും കറുകടം, വെണ്ടുവഴി,പിണ്ടിമന ശാഖകളിൽ നടന്ന ജയന്തി ആഘോഷവും വിദ്യഭ്യാസ അവാർഡ് വിതരണവും യൂണിയൻ സെക്രട്ടറി പി.എ.സോമനും ഉദ്ഘാടനം ചെയ്തു.

കോതമംഗലം, കോട്ടപ്പടി, പാലമറ്റം, തട്ടേക്കാട്, മണികണ്ടംചാൽ,കുട്ടമ്പുഴ, മാമലക്കണ്ടം, ഇടമലയാർ, നേര്യമംഗലം, ചെമ്പൻകുഴി ,തലക്കോട്, ഉപ്പു കുളം, നെല്ലിമറ്റം, മടിയൂർ, പോത്താനിക്കാട്, പൈങ്ങോട്ടൂർ, പനങ്കര, നെടുവക്കാട്, വാരപ്പെട്ടി, ഇളങ്ങവം, ചെറുവട്ടൂർ, മുളവൂർ എന്നീ ശാഖകളിൽ നടന്ന ആഘോഷ പരിപടികളും വിദ്യഭ്യാസ അവാർഡ് വിതരണവും ശാഖാ യോഗത്തിൻ്റെ നേതാക്കൻമാർ ഉദ്ഘാടനം ചെയ്തു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ നേടിയ പിണി മനശാഖാ ഗുമായ അജി പൈനു മറ്റത്തിലിനെ ശാഖാ പ്രസിഡൻ്റ് സി.എസ് രവീന്ദ്രൻ പൊന്നാട അണിയച്ച് ആദരിച്ചു.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!