Connect with us

Hi, what are you looking for?

NEWS

സ്പോർട്സ് ക്ലിനിക്ക് നാളെ കോതമംഗലത്ത്

കോതമംഗലം : ഓസ്ട്രേലിയൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐ-കറി യുടെ കൊച്ചി ശാഖയും കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്ക്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമഗ്ര കായിക വിദ്യാഭ്യാസ പരിപാടിയായ സ്പോർട്സ് എഡ് 2023  നാളെ (29- ശനിയാഴ്ച) കോതമംഗലത്ത് നടക്കും. മാർ ബേസിൽ സ്കൂളിൽ നടക്കുന്ന ഏകദിന സ്പോർട്സ് ക്ലിനിക്കിൽ കായികതാരങ്ങളുടെ പ്രകടന പുരോഗതിക്കായി ആവിഷ്കരിച്ച നൂതന പരിശീലന പരിപാടിയായ സ്റ്റെം-ഫിറ്റ് പ്രോഗ്രാമിന്റെ അവതരണവും അന്താരാഷ്ട്ര സ്പോർട്സ് സയൻസ് വിദഗ്ധരുടെ പ്രഭാഷണങ്ങളും നടത്തും.
മാർ ബേസിൽ സ്ക്കൂളിലെ സെന്റ് തോമസ് ഹാളിൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ നീളുന്ന സ്പോർട്സ് എഡ് മഹാസമ്മേളനത്തിൽ കേരളത്തിലെ വിവിധ സ്ക്കൂൾ-കോളേജുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറിലേറെ കായികതാരങ്ങളും കായിക അധ്യാപകരും പങ്കെടുക്കും. പ്രശസ്ത സ്പോർട്സ് കമന്റേറ്ററും മുതിർന്ന കായിക പത്രപ്രവർത്തകനുമായ ഷൈജു ദാമോദരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമഗ്ര കായിക വികസനവും മെച്ചപ്പെട്ട പ്രകടനവും എന്ന വിഷയത്തിൽ ഓസ്ട്രേലിയയിലെ ചാൾസ് ഡാർവിൻ സർവകലാശാല മുൻ പ്രൊഫസറും ഒളിമ്പിക്സ് ടീം പരിശീലകനുമായ ഡോ.ജിം ലീ ക്ലാസെടുക്കും. സ്റ്റെം ഫിറ്റ് പ്രോഗ്രാമിന്റെ ഔദ്യോഗിക അവതരണവും അദ്ദേഹം നിർവഹിക്കും. സ്പോർട്സ് ക്ലിനിക്കിനും ഡോ.ജിം ലീ നേതൃത്വം നൽകും.
സ്പോർട്സ് സയൻസ് മേഖലയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ചും സാധ്യതകളെപ്പറ്റിയും ഐ-ക്വറി ഓസ്ട്രേലിയ സിഇഒ യും ടാസ്മാനിയ സർവകലാശാല പ്രൊഫസറുമായ ഡോ.ഗണേഷ് കോരമണ്ണിൽ സംസാരിക്കും. സ്റ്റുഡന്റ് കൗൺസലിംഗിനായി പ്രസ് എന്ന പദ്ധതിയുടെ വിശദീകരണവുംനടത്തും. ആരോഗ്യകരമായ ജീവിതശൈലി എങ്ങിനെയെന്ന് ‘ വേക്കപ്പ് ‘ സെഷനിൽ ജോയ് തോമസ് പരിചയപ്പെടുത്തും. ഐ-ക്വറി കൊച്ചി മാനേജിംഗ് ഡയറക്ടർ പ്രിൻസി ബിജു ആമുഖ പ്രഭാഷണം നിർവഹിക്കും.
ആന്റണി ജോൺ എംഎൽഎ, കോതമംഗലം ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, കാർഷിക ഉല്പന്ന കയറ്റുമതി അഥോറിറ്റി അംഗം തോമസ് പാറക്കൽ, അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജോയന്റ് സെക്രട്ടറിയും കേരള അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറിയും സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ്  കമ്മിറ്റിയംഗവുമായ ഡോ.പി.ഐ.ബാബു, മാർ ബേസിൽ സ്ക്കൂൾ മാനേജർ കെ.പി.ജോർജ്, സ്പോർട്സ് അക്കാദമി പ്രതിനിധി ബിനോയ് മണ്ണഞ്ചേരി, സ്ക്കൂൾ കായികവിഭാഗം മേധാവി ഷിബി മാത്യു എന്നിവരും പങ്കെടുക്കും.
കായികതാരങ്ങളുടെ ചലന വൈവിധ്യങ്ങളെ ശാസ്ത്ര സാങ്കേതിക ഗണിത എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ സഹായത്തോടെ മെച്ചപ്പെടുത്താനുള്ള ഗവേഷണ പദ്ധതിയാണ് സ്റ്റെം ഫിറ്റ്, ഓട്ടം, ചാട്ടം, നടത്തം തുടങ്ങി അത്ലറ്റുകളുടെ ശരീര ചലനവുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണ കാര്യങ്ങളിലും മൈക്രോ ടെക്നോളജി ഉപയോഗപ്പെടുത്തിയുള്ള വിശകലനങ്ങൾ സ്റ്റെം ഫിറ്റിലൂടെ സാധ്യമാവും. ഇന്ത്യൻ സ്കൂളുകളിലെ പാഠ്യ പദ്ധതിയുടെ ഭാഗമായി സ്റ്റെം ഫിറ്റും വെസ്റ്റേൺ ഓസ്ട്രേലിയൻ കരിക്കുലവും ഉൾപ്പെടുത്താനുള്ള അംഗീകാരം ലഭിച്ച സ്ഥാപനമാണ് ഐ-ക്വറി ഓസ്ട്രേലിയ, ഇന്ത്യയ്ക്കു പുറമെ ഗൾഫ് രാജ്യങ്ങളിലെയും കെനിയ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സർവകലാശാലകളുമായും ചേർന്ന് സംയുക്ത പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്യുന്നു.

You May Also Like

NEWS

പല്ലാരമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷംരൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയ കുടിവെള്ള പദ്ധതി ആൻ്റണിജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം...

NEWS

കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ ശ്രമഫലമായി കുടമുണ്ട പാലം അപ്പ്രോച്ച് റോഡ് യാഥാർത്ഥ്യമാകുന്നു. 2014 -16 കാലയളവിൽ അശാസ്ത്രീയമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് നിർമ്മിച്ച പാലത്തിന്റെ അപ്പ്രോച്ച് റോഡാണിപ്പോൾ യാഥാർത്ഥ്യമാകാൻ...

NEWS

പല്ലാരിമംഗലം : ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പഞ്ചായത്ത് കാര്യാലയത്തിൻ്റെ കവാടം എംഎൽഎ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ...

NEWS

കോതമംഗലം; ആറ് സെൻ്റ് സ്ഥലത്ത് പച്ചപ്പിന്റെ സ്വർഗം; കോതമംഗലം സ്വദേശി കവളമായ്ക്കൽ ജോസിന്റെ വേറിട്ട ജൈവകൃഷി രീതി കാണാം. കോതമംഗലത്ത് മലയിൽ കീഴിനു സമീപമാണ് ജോസിൻ്റെ പുരയിടം. ആറ് സെൻ്റ് മാത്രം വരുന്ന...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ – വെള്ളാരംകുത്ത് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. വാർഡ് മെമ്പർ ഡെയ്സി ജോയി അധ്യക്ഷത...

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

NEWS

കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...

NEWS

കോതമംഗലം :മൂന്ന് പതിറ്റാണ്ടിന് ശേഷം കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ നിന്നും പുതിയ ഇന്റർ സ്റ്റേറ്റ് സർവീസ് ആരംഭിച്ചു. കോതമംഗലം- ആലുവ -കട്ടപ്പന- കമ്പം – എറണാകുളം ഇന്റർ സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ...

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

error: Content is protected !!