Connect with us

Hi, what are you looking for?

NEWS

പട്ടയ വിതരണത്തിനായി കോതമംഗലം താലൂക്കിൽ സ്പെഷ്യൽ ഓഫീസ് അനുവദിച്ചു : ആന്റണി ജോൺ എംഎൽഎ

കോതമംഗലം : പട്ടയ വിതരണത്തിനായി കോതമംഗലം താലൂക്കിൽ സ്പെഷ്യൽ ഓഫീസ് അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നവംബർ 4/11/ 2023 -ലെ സർക്കാർ ഉത്തരവ് പ്രകാരം ജണ്ടയ്ക്ക് വെളിയിലുള്ള കൈവശ ഭൂമിക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവടക്കം താലൂക്കിലെ അർഹരായ മുഴുവൻ പേർക്കും സമയബന്ധിതമായി തന്നെ പട്ടയം നൽകുന്നതിനായിട്ടാണ് സ്പെഷ്യൽ ഓഫീസ് ആരംഭിക്കുന്നതിനായി തീരുമാനം എടുത്തിട്ടുള്ളത്. പതിറ്റാണ്ടുകളായി കോതമംഗലം താലൂക്കിലെ വിവിധ വില്ലേജുകളിലായി പട്ടയത്തിനായി കാത്തിരിക്കുന്ന 5000 ത്തിലേറെ കൈവശക്കാർക്കാണ് ഓഫീസ് ആരംഭിക്കുന്നതോടുകൂടി പട്ടയം വേഗത്തിൽ നൽകാൻ കഴിയുന്നത്.

ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ തന്നെ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകുക എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂർത്തീകരിക്കുവാൻ സ്പെഷ്യൽ ഓഫീസ് ആരംഭിക്കുന്നതോടുകൂടി സാധ്യമാവുകയാണ്. തഹസീൽ ദാർ, ഡെപ്യൂട്ടി തഹസിൽദാർ -1, റവന്യൂ ഇൻസ്പെക്ടർ-2, ക്ലർക്ക്/വി എ – 6, സർവ്വേയർ -4, ചെയിൻമാൻ – 2, ഓഫീസ് അറ്റൻഡന്റ് -1 എന്നിങ്ങനെ 17 തസ്തികളാണ് ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി സൃഷ്ടിക്കുന്നത്. തുടർനടപടികൾ വേഗത്തിലാക്കുമെന്നും അർഹരായ മുഴുവൻ പേർക്കും സമയബന്ധിതമായി തന്നെ പട്ടയം ലഭ്യമാക്കുമെന്നും എം എൽ എ പറഞ്ഞു.

You May Also Like

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...

NEWS

കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.തങ്കളം – കാക്കനാട് നാലുവരിപാതയുടെ ഇരുവശങ്ങളും ശുചീകരിച്ചു കൊണ്ട് ആൻ്റണി ജോൺ എം.എൽ.എ. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു....

NEWS

കോതമംഗലം: നേര്യമംഗലം കുടുബാരോഗ്യകേന്ദ്രത്തിലെ വൈകുന്നേരങ്ങളിലെ ഈവനിംഗ് ഒപി പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി. കവളങ്ങാട് പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. വൈകുന്നേരം ആറുവരെ ഒപി സേവനം ലഭ്യമായിരുന്നതാണ്. എന്നാല്‍ കുറച്ചുമാസങ്ങളായി ഉച്ചയ്ക്കു ശേഷം...