കോതമംഗലം: എസ്എൻഡിപി യോഗം കോതമംഗലം യൂണിയന്റെ കീഴിലുള്ള ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ ഗുരുദേവന്റെ 93-ാമത് മഹാസമാധി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്ത്യാതരപൂർവ്വം ആചരിച്ചു. ചടങ്ങകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീനിമേഷ് തന്ത്രികൾ മുഖ്യ കാർമ്മികത്വം വഹിച്ചു ക്ഷേത്രം മേൽശാന്തി ജിഷ്ണുണു ശാന്തികൾ സഹകാർമ്മീകത്വം വഹിച്ച ചടങ്ങിന് യൂണിയൻ പ്രസിഡന്റ് അജിനാരായണൻ, സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡന്റ് കെ.എസ് ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, ക്ഷേത്രം കൺവീനർ പി.വി വാസു, കൗൺസിലർമാരായ റ്റി.ജി. അനി, എം.വി.രാജീവ്, പി.വി.വിജിയൻ, വനിതാ സംഘം സെക്രട്ടറി മിനി രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.
യൂണിയന് കീഴിലുള്ള 26 ശാഖകളിലും മുഴുവൻ ഗുരുദേവ ഭവനങ്ങളിലും നടന്ന ചടങ്ങുകൾക്ക് ശാഖാ യോഗം നേതാക്കൾ നേതൃത്വം നൽകി. കരിങ്ങഴ ശാഖയിൽ ശാഖാ പ്രസിഡന്റ് കെ.ഇ രാമകൃഷ്ണൻ, സെക്രട്ടറി എം.ബി തിലകൻ, പിണ്ടിമന ശാഖയിൽ നടന്ന ചടങ്ങിന് പ്രസിഡന്റ് സി.എസ് രവീന്ദ്രൻ, സെക്രട്ടറി.എം.കെ.കുഞ്ഞപ്പൻ, വൈസ് പ്രസിഡന്റ് എം.കെ.മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.