Connect with us

Hi, what are you looking for?

CHUTTUVATTOM

കാഴ്ച്ച വൈകല്യമുള്ള വിദ്യാർത്ഥിക്ക് സ്മാർട്ട് കെയ്ൻ സമ്മാനമായി നൽകി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.

മൂവാറ്റുപുഴ : കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥിക്ക് സ്മാർട്ട് വൈറ്റ് കെയ്ൻ സമ്മാനമായി നൽകി പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി. മൂവാറ്റുപുഴ ആവോലി ഇരളിയൂർമന ഇ.ജി കേശവൻ നമ്പൂതിരിക്കാണ് സ്മാർട്ട് കെയ്ൻ നൽകിയത്. വാഴക്കുളം സെന്റ് ലിറ്റിൽ തെരാസസ് ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ് പതിനൊന്ന് വയസുകാരനായ കേശവൻ നമ്പൂതിരി. മൂവാറ്റുപുഴ ആവോലി ഇരളിയൂർമനയിൽ ഇ.കെ ഗോവിന്ദൻ നമ്പൂതിരി യുടെയും ഇ.കെ കൃഷ്ണപ്രിയയുടെയും രണ്ടാമത്തെ മകൻ ആണ് കേശവൻ.
കേശവിന്റെ അമ്മ കൃഷ്ണപ്രിയയുടെ ഫോണിലൂടെയുള്ള അഭ്യർത്ഥന പ്രകാരമാണ് എൽദോസ് കുന്നപ്പിള്ളി സ്മാർട്ട് വൈറ്റ് കെയ്ൻ എത്തിച്ചു നൽകിയത്. മുൻപ് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ എൽദോസ് കുന്നപ്പിള്ളി പ്രതിനിധികരിച്ച ഡിവിഷൻ ആണ് ആവോലി. എൽദോസ് കുന്നപ്പിള്ളി പ്രസിഡന്റ് ആയിരുന്ന കാലയളവിൽ ജില്ല പഞ്ചായത്ത് നടപ്പിലാക്കിയ കാഴ്ച്ച വൈകല്യം ഉള്ള ആളുകൾക്ക് വൈറ്റ് കെയ്ൻ നൽകുന്ന പദ്ധതിയും അന്ധരായ വനിതകൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പദ്ധതിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡിന്റെ സംസ്ഥാന പ്രസിഡന്റ് ശ്രീ കെ.ജെ വർഗീസ്, ജില്ല പ്രസിഡന്റ് രാജു ജോർജ്ജ് എന്നിവരുടെ സഹകരണത്തോടെയാണ് സ്മാർട്ട് വൈറ്റ് കെയ്ൻ നൽകിയത്. സാധാരണ വൈറ്റ് കെയ്ന്റെ അറ്റത്ത് ഘടിപ്പിക്കുന്ന ഒരു ചെറിയ അൾട്രാസോണിക് ഉപകരണമാണ് കെയ്നെ സ്മാർട്ടാക്കുന്നത്. ഈ ഉപകരണം പുറപ്പെടുവിക്കുന്ന അൾട്രാസോണിക് തരംഗങ്ങൾ വടിയുടെ മുകളിലും താഴെയും മുന്നിലുമുള്ള വസ്തുക്കളിൽ തട്ടി തിരിച്ചുവന്നാണ് ചുറ്റുമുള്ള തടസ്സങ്ങളെ കെയ്ൻ പിടിച്ചയാളെ സ്മാർട്ട് കെയ്ൻ അറിയിക്കുന്നത്. തടസ്സങ്ങളുണ്ടെങ്കിൽ, തരംഗങ്ങൾ എന്തിലെങ്കിലും തട്ടി തിരിച്ചുവന്നാൽ കെയ്ൻ വൈബ്രേറ്റ് ചെയ്യും. വീടിനും കെട്ടിടങ്ങൾക്കുമൊക്കെ അകത്ത് ഒന്നര മീറ്ററിനുള്ളിലും പുറത്ത് മൂന്ന് മീറ്ററിനുള്ളിലുമുള്ള തടസ്സങ്ങളാണ് തിരിച്ചറിയുവാൻ സാധിക്കുന്നത്.
കേശവിന്റെ മാതാപിതാക്കൾ സ്മാർട്ട് കെയ്ൻ നൽകിയതിന് നന്ദി പറയുകയും സഹോദരി പാർവ്വതി കവിത ആലപിക്കുകയും ചെയ്തു. ആവോലി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോജി കുറുപ്പുമഠം, ഷിബു ജോസ്, ഷിമ്മി തോംസൺ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ആൽബിൻ കുര്യൻ, സജോ സണ്ണി എന്നിവർ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....