കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് ഇഞ്ചൂർ അമ്പലംപടിയിൽ സ്മാർട്ട് അങ്കൻവാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2021-22, 2022-23, 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ ചെലവാക്കിയാണ് ഇഞ്ചൂർ അമ്പലംപടിയിൽ 97-ാം നമ്പർ അങ്കൻവാടിയുടെ പണി പൂർത്തീകരിച്ചത്. അഡ്വ. ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം നിർവഹിച്ചു. അങ്കണവാടിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമതി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷജി ബെസി,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി, നിസാമോൾ ഇസ്മയിൽ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ദീപ ഷാജു, എം എസ് ബെന്നി, കെ എം സെയ്ത്, ഞ്ചായത്ത് അംഗങ്ങളായ എയ്ഞ്ചൽ മേരി ജോബി, പി പി കുട്ടൻ, കെ കെ ഹുസൈൻ, ദിവ്യ സലി, പ്രിയ സന്തോഷ്, സി ഡി പി ഒ ജിഷ ജോസഫ്, പി എ യൂസഫ്, ഷാജി വർഗീസ്, എ ആർ അനി എന്നിവർ പ്രസംഗിച്ചു.അങ്കൻവാടി ടീച്ചറേയും ഹെൽപ്പറെയും ഉപഹാരം നൽകി ആദരിച്ചു.
