കോതമംഗലം : ചിങ്ങപുലരിയിൽ കർഷകദിനം വിപുലമായ പരിപാടികളോടെ കീരംപാറയിൽ ആഘോഷിക്കും. കീരംപാറ പഞ്ചായത്തിന്റെയും, കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കീരംപാറ സഹകരണ ബാങ്ക് , സ്വാശ്രയ കാർഷിക വിപണി പുന്നേക്കാട്, തട്ടേക്കാട് അഗ്രോ കമ്പനി, വിവിധ ക്ഷീര സംഘങ്ങൾ, മർച്ചന്റ് അസോസിയേഷൻ, വിവിധ കർഷക സമിതികൾ, കാർഷിക വികസന സമിതി, കർഷക ഗ്രൂപ്പുകൾ, കുടുംബശ്രീ എന്നിവയുടെയെല്ലാം സഹകരണത്തോടെ സംഘടിപ്പിക്കുന്ന കർഷക ദിനം പുന്നേക്കാട് ശ്രീഭദ്ര അന്നദാന ഓഡിറ്റോറിയത്തിൽ ഇന്ന് (*17.08.2023 വ്യാഴാഴ്ച) രാവിലെ 10 ന് നടക്കുന്ന ചടങ്ങ് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും, പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് കീരംപാറ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ എം ബഷീർ പുരസ്കാരങ്ങൾ നൽകി ആദരിക്കും. യോഗത്തിൽ ജില്ല, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതി നിധികൾ,വിവിധ സംഘടന,സമിതി, രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രതിനിധികൾ പ്രസംഗിക്കും..
കർഷകദിനാഘോഷത്തോടനുബന്ധിച്ച് ടൗൺ ചുറ്റിയുള്ള കർഷക ഘോഷയാത്ര, കാർഷിക സെമിനാർ, കാർഷിക ക്വിസ് മത്സരം, വിവിധ കലാപരിപാടികൾ, കാർഷിക മാജിക്ക് ഷോ, കാർഷിക വിള മത്സരം, വിവിധ പ്രദർശനം, വിപണനം എന്നിവ സംഘടിപ്പിക്കുമെന്ന്
ജനറൽ കൺവീനർ ജിജി എളൂർ,കൃഷി ഓഫീസർ ബോസ് മത്തായി എന്നിവർ അറിയിച്ചു
