കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അറിയിച്ചതിനെ തുടർന്ന് പോത്താനിക്കാട് പോലീസ് എത്തി കട പരിശോധിച്ച് കേസെടുത്തു അന്വേഷണം ആരംഭിച്ചു. വ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷക്കായി അടിവാട് ടൗണിൽ പോലീസ് നൈറ്റ് പെട്രോളിംഗ് ശക്തമാക്കമെന്നും, പോലീസ് ഔട്ട്പോസ്റ്റ് അടിവാട് സ്ഥാപിക്കണമെന്നും വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റ് പ്രസിഡന്റ് കാസിം വെളിയത്ത്, സെക്രട്ടറി ഷെഫിൻ അലി എന്നിവർ ആവശ്യപ്പെട്ടു.
അടിവാട് ടൗണിൽ പോലീസ് രാത്രികാല പെട്രോളിങ് ശക്തമാക്കണമെന്നും നിശ്ച്ചലമായ സ്ടീറ്റ് ലൈറ്റ്കൾ തെളിയിക്കാനുള്ളനടപടികൾ പഞ്ചായത്ത് സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണിറ്റ് ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണിറ്റ് പ്രസിഡന്റ് എം എം അലിയാർ, സെക്രട്ടറി എം എ ഷെറു, യൂത്ത് വിംഗ് കോതമംഗലം നിയോജ മണ്ഡലം പ്രസിഡന്റ് ഷംജൽ പി എം എന്നിവർ കടയുടമയോടൊപ്പം പോത്താനിക്കാട് പോലീസ് സ്റ്റേഷനിൽ എത്തി തുടർ നടപടികൾക്ക് നേതൃത്വം നൽകി.
സമീപത്തെ ഹാർഡ് വെയർ കടയിലെ സി സി റ്റി വി ദൃശ്യങ്ങൾ ഉപയോഗിച്ചു പോലീസ് അന്വേഷണം പുരോഗമിക്കുകയാണന്ന് പോലീസ് അറിയിച്ചു.
