കോതമംഗലം :മുത്തംകുഴി ശിവാഞ്ജലി വീരനാട്ട്യം കൈകൊട്ടിക്കളി ടീമിനെ ആന്റണി ജോൺ എം എൽ എ ആദരിച്ചു. കഴിഞ്ഞ ഒരു വർഷ കാലത്തിലേറെയായി പിണ്ടിമന മുത്തംകുഴി കേന്ദ്രീകരിച്ചാണ് ടീം പ്രവർത്തിക്കുന്നത് . പുരോഗമന കലാസാഹിത്യസംഘം കോതമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൊമെന്റോ നൽകിയത്. കരിങ്ങഴയിൽ നടന്ന ചടങ്ങിൽ അമൃത വിജേഷ്, അഭിരാമി ആർ,ബിജി എന്നിവർ പ്രസംഗിച്ചു. ടീം അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
