Connect with us

Hi, what are you looking for?

NEWS

ഷിബു തെക്കുംപുറത്തിന് ആവേശോജ്വലമായ സ്വീകരണം നൽകി കാർഷിക മലയോര മേഖല.

കോതമംഗലം: യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിന് മലയോര ഗ്രാമമായ വടാട്ടുപാറയിലും തൃക്കാരിയൂർ, കോട്ടപ്പട്ടി മണ്ഡലത്തിലും ഊഷ്മളമായ വരവേൽപ്പ്. ചക്കിമേടിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ് പര്യടനത്തിനു തുടക്കം. ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്ന് വനപാതയിലൂടെയാണ് സ്ഥാനാർഥി ചക്കിമേടിൽ എത്തിയത്. നാടൻ പഴക്കുല നൽകി പ്രവർത്തകർ സ്വീകരിച്ചു. കാട്ടാന ശല്യം ഒഴിവാക്കാനും കാലങ്ങളായി കൈവശമിരിക്കുന്ന ഭൂമിക്ക് പട്ടയം ലഭ്യമാക്കാനും മുന്നിലുണ്ടാകുമെന്ന് സ്ഥാനാർഥി ഉറപ്പു നൽകി. പതിനഞ്ചോളം കേന്ദ്രങ്ങളിൽ നടന്ന സ്വീകരണത്തിനു ശേഷം മീരാൻ സിറ്റിയിൽ പര്യടനം സമാപിച്ചു. സമാപന സമ്മേളനം പി.എ.എം.ബഷീർ ഉദ്ഘാടനം ചെയ്തു. തൃക്കാരിയൂർ മണ്ഡലത്തിൽ നടന്ന പര്യടനം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.പി. ബാബു ഉദ്ഘടനം ചെയ്തു. ചിഹ്നമായ ട്രാക്ടറുകളും പര്യടനത്തെ അനുഗമിച്ചു .

വിവിധ കേന്ദ്രങ്ങളിൽ എബി എബ്രാഹം, റോയ് കെ.പോൾ, എം.കെ.വേണു, എം.എം.പ്രവീൺ, സാബു ജോസ്, സീതി മുഹമ്മദ്, ചന്ദ്രലേഖ ശശിധരൻ, ജെയിംസ് കോറബേൽ, പരീത് പട്ടംമാവുഡി, കെ.കെ.സുരേഷ്, എ.ടി.പൗലോസ്, എൽദോസ് ബേബി, എം.വി. റെജി, പോൾസൺ ഡേവിഡ്, എം.എ. കരിം എന്നിവർ പ്രസംഗിച്ചു. പര്യടനം കോട്ടപ്പടിയിൽ സമാപിച്ചു.

You May Also Like

CHUTTUVATTOM

കോട്ടപ്പടി:  ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...

NEWS

കോതമംഗലം:  – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

NEWS

കോതമംഗലം :- കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ കാട്ടാനയാക്രമണം.കോ ട്ടപ്പടി സ്വദേശി പത്തനാപുത്തൻപുര അവറാച്ചൻ (70) എന്നയാൾക്കാണ് രാവിലെ വടക്കുംഭാഗത്ത് വച്ച് റബർ വെട്ടിക്കൊണ്ടിരിക്കുമ്പോൾ ആനയാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിലും തുടർന്ന്...

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

error: Content is protected !!