Connect with us

Hi, what are you looking for?

NEWS

കന്നി വോട്ട് ഫലം കാണുമെന്ന് എറിൻ.

  • എബി കുര്യാക്കോസ്

കോതമംഗലം : കോതമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്റെ ഇളയ മകൾ എറിന് ഇക്കുറി കന്നി വോട്ടയിരുന്നു. ആദ്യമായി വോട്ട് ചെയ്യാൻ അവസരം ലഭിച്ചപോൾ സ്വന്തം പിതാവ് യുഡിഎഫ് സ്ഥാനാർഥിയായി വരികയും ചെയ്തു. അങ്ങനെ തന്റെ ജീവിതത്തിലെ ആദ്യത്തെ വോട്ട് പപ്പയ്ക്ക് ചെയ്യാനുള്ള ഭാഗ്യം എറിന് കൈവന്നു. കോതമംഗലം സെൻ്റ് ജോർജ് സ്കൂളിലെ ബൂത്തിലായിരുന്നു വോട്ട്. വോട്ടിങ് ഒരു പുതിയ അനുഭവമായിരുന്നെങ്കിലും, എറിന് സന്ദേഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. മെഷ്യനിലെ നാലാം സ്ഥാനത്തുള്ള പേരും ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നവും ഉറപ്പിച്ച് വോട്ട് കുത്തി. കന്നി വോട്ട് പപ്പയ്ക്ക് ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് എറിൻ. പപ്പ ഷിബുവിനും അമ്മ ബിജിക്കും സഹോദരി എലനും ഒപ്പമാണ് രാവിലെ എറിൻ വോട്ട് ചെയ്യാൻ എത്തിയത്. തന്റെ പപ്പ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും എന്ന പ്രതീക്ഷയിലാണ് എറിൻ.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...