Connect with us

Hi, what are you looking for?

NEWS

“ഷീ “ക്യാമ്പയിൻ കോതമംഗലം മണ്ഡലത്തിൽ തുടക്കമായി

കോതമംഗലം :ഹോമിയോപ്പതി വകുപ്പിന്റെ 50-)0 മത് വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കിയിട്ടുള്ള”ഷീ “പദ്ധതി കോതമംഗലം മണ്ഡലത്തിൽ തുടക്കമായി. ഉദ്ഘാടനം കോതമംഗലം ടൗൺ എൽ പി സ്കൂളിൽ  ആൻറണി ജോൺ എം എൽ എ നിർവഹിച്ചു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ എഫ് എ സി ഡി എം ഒ മിനി സി കർത്ത മുഖ്യപ്രഭാഷണം നടത്തി .നാഷണൽ ആയുഷ്‌മിഷൻ ഡി പി എം ഡോ.എം എസ് നൗഷാദ്,കോതമംഗലം ഗവ. ഹോമിയോപ്പതി ഡിസ്‌പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സൂസൻ മത്തായി , വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ , വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ് , പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ , വിദ്യാഭ്യാസ – കലാ – കായിക കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ . ജോസ് വർഗീസ് , പ്രതിപക്ഷ നേതാവ് എ ജി ജോർജ് , കോതമംഗലം ജി എൽ പി എസ് ഹെഡ്മിസ്ട്രസ് മിനി മോൾ സി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് സ്വാഗതവും വാർഡ് കൗൺസിലർ റിൻസി റോയി നന്ദിയും രേഖപ്പെടുത്തി .ഹോമിയോപ്പതി വകുപ്പിന്റെ അമ്പതാമത് വാർഷികത്തോടനുബന്ധിച്ചാണ് ആരോഗ്യമേഖലയിൽ വിവിധ ഇടപെടലുകൾ നടത്തുവാൻ തീരുമാനിച്ചത്.ആർത്തവാരോഗ്യം, മാനസികാരോഗ്യം,തൈറോയ്ഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ, പ്രമേഹം,രക്തസമ്മർദ്ദം എന്നീ അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ടാണ് “ഷീ” ക്യാമ്പയിൻ ഉൾപ്പെടുത്തിയിട്ടുള്ളത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...