കോതമംഗലം : ബിജെപി നിയോജകമണ്ഡലം സമിതിയുടെ നേതൃത്വത്തിൽ സ്വർഗ്ഗീയ ശ്യാമ പ്രസാദ് മുഖർജിയുടെ അറുപത്തിയെട്ടാം അനുസ്മരണ ദിനം പാർട്ടി ഓഫീസിൽ ആചരിച്ചു . പാർട്ടി ജില്ലാ സെക്രട്ടറി ഇ ടി നടരാജൻ ഉത്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ ഉപാദ്ധ്യക്ഷൻ പി പി സജീവ് അനുസ്മരണ സന്ദേശം നൽകി. ഒരു രാഷ്ട്രത്തിന് ഒരു ഭരണഘടന ഒരു ദേശീയ പതാക ഒരു ഒരു പ്രധാന മന്ത്രി എന്ന അദ്ദേഹത്തിന്റെ സ്വപ്നം പ്രവർത്തികമാക്കാൻ ബിജെപി അധികാരത്തിൽ എത്തെണ്ടി വന്നു എന്ന് ആശംസ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു .
മുന്നൂറ്റി എഴുപതം വകുപ്പ് ഈ സർക്കാർ എടുത്ത് കളഞ്ഞത് അദ്ദേഹത്തോടുള്ള ആദരവിന്റെ സമർപ്പണമായിരുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം ജില്ലാ ഭാരവാഹികളും മോർച്ച ഭാരവാഹികളും സംസാരിച്ചു.




























































