Connect with us

Hi, what are you looking for?

NEWS

സ്‌കൂൾ, കോളേജ് വാഹനപരിശോധന ; 134 വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിൽ തിൽ 14 എണ്ണത്തിന് ഫിറ്റ്നസ് ലഭിച്ചില്ല

കോതമംഗലം:  കോതമംഗലം താലൂക്കിലെ  സ്‌കൂൾ, കോളേജുകളുടെ 134  വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിൽ തിൽ 14 എണ്ണത്തിന് ഫിറ്റ്നസ് ലഭിച്ചില്ല. മോട്ടോർ വാഹന വകുപ്പ് നടത്തിയ  പ്രീ മൺസൂൺ പരിശോധനയിൽ വിജയിച്ച വാഹനങ്ങളില്‍ സുരഷാ സ്റ്റിക്കര്‍ പതിപ്പിച്ചു.ഈ സ്റ്റിക്കര്‍ ഇല്ലാത്ത സ്കൂൾ, കോളേജ് വാഹനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താനാകില്ല. സ്പീഡ് ഗവർണറുകൾ ശരിയായി പ്രവർത്തിക്കാത്തതും വി എൽ ടി എസ് പ്രവർത്തനക്ഷമം അല്ലാത്തതും ബ്രേക്ക് സിസ്റ്റം കാര്യക്ഷമം അല്ലാത്തതുമായ  സാങ്കേതിക തകരാറുകൾ കണ്ടെത്തിയ 14 വാഹനങ്ങൾക്കാണ് തൽക്കാലം ഫിറ്റ്നസ് നിഷേധിച്ചത്. ഈ വാഹനങ്ങുടെ
അപാകതകള്‍ പരിഹരിക്കാന്‍ 31 വരെ  സമയം അനുവദിച്ചു.
ജോയിന്റ് ആര്‍ടിഒ സലിം വിജയകുമാര്‍,എംവിഐ മാരായ ബെന്നി വര്‍ഗീസ്,കെ.വി.റെജിമോന്‍,എ.എം.വി.ഐ.മാരായ കെ.കെ.എല്‍ദോസ്,എം.കെ.മനോജ്കുമാര്‍,റ്റി.ആര്‍.സുനല്‍കുമാര്‍,എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.സ്‌കൂള്‍ അധികൃതര്‍ വിദ്യാവാഹന്‍ ആപ്പില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ ഉറപ്പുവരുത്തി.വാഹനത്തിലെ ഡ്രൈവറും അറ്റന്ററും മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശീലന ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് നേടണം.ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ വാഹനങ്ങളില്‍ നിയോഗിക്കരുതെന്ന് സ്ഥാപനമേധാവികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.കോതമംഗലത്തെ പരിശീലന ക്ലാസ്  25 ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ    എം.എ.കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.കുട്ടികളെ കയറ്റുന്ന വാഹനങ്ങളുടെ സര്‍വ്വീസുമായി ബന്ധപ്പെട്ട് നാല്പതോളം നിര്‍ദേശങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപനമേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്.ഇവ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകും.

You May Also Like

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ 2 റോഡുകൾ നാടിന് സമർപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാർഡിൽ എംഎൽഎ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച മലയാറ്റിപ്പടി – കൊറ്റം റോഡിന്റെയും, എൽ...

NEWS

കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിലേക്കും,ഹൈ റേഞ്ച് ബസ് സ്റ്റാൻഡിലേക്കും, മിനി സിവിൽ സ്റ്റേഷനിലേക്കുമായുള്ള റോഡ്‌ നവീകരിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം...

NEWS

കോതമംഗലം :കോതമംഗലം നിയമസഭാ മണ്ഡലത്തിലെ കുട്ടമ്പുഴ വില്ലേജിൽ ഇടമലയാറിലെ 30-ാം നമ്പർ പോളിംഗ് ബൂത്തായ താളുംകണ്ടം ഉന്നതിയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ. ആർ) നടപടികൾ ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി...

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട്‌ 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കോതമംഗലം നഗരസഭ നാലാം വാർഡിൽ കെ പി ലിങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിലെ മുളമാരിച്ചിറ പൈമറ്റം റോഡിൻ്റെയും, ആറാംവാർഡിലെ അമ്പിളിക്കവല പരുത്തിമാലി റോഡിൻ്റെയും നവീകരണ പ്രവർത്തനങ്ങൾ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനംചെയ്തു. എംഎൽയുടെ ശ്രമഫലമായി മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ...

NEWS

കോതമംഗലം :തട്ടേക്കാട് വച്ച് നടന്ന വിശുദ്ധി സംസ്ഥാന പഠനക്യാമ്പും, സിമ്പോസിയവും ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ലക്ഷമണൻ ടി.പി അദ്ധ്യക്ഷനായ ചടങ്ങിൽ സായ് പൂത്തോട്ട സ്വാഗതും, ഡോ.സാംപോൾ പരിസര...

NEWS

കോതമംഗലം: കോതമംഗലത്ത് വിദ്യാര്‍ത്ഥിനി കോളേജ് ഹോസ്റ്റലില്‍ ജീവനൊടുക്കി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഹോസ്റ്റലിലാണ് സംഭവം. ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനി നന്ദനയാണ് മരിച്ചത്. അതേസമയം മരണത്തില്‍ ദുരൂഹതയെന്ന് മരിച്ച നന്ദനയുടെ കുടുംബം ആരോപിച്ചു....

NEWS

പൈമറ്റം ഗവ: യു പി സ്കൂളിൽ സംസ്ഥാന സർക്കാർ അനുവദിച്ച 1കോടിരൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിൻ്റെ ഉദ്ഘാടനം എംഎൽഎ ആൻ്റണി ജോൺ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം: ബ്ലോക്ക് തല കായികമേള സംഘടിപ്പിച്ചു. മേരാ യുവ ഭാരത് എറണാകുളം, യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആൻഡ് ലൈബ്രറിയും സംയുക്തമായി ബ്ലോക്ക് തല സ്പോർട്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കോതമംഗലം ബ്ലോക്ക്...

NEWS

കോതമംഗലം – കോതമംഗലത്തിന് സമീപം കുടമുണ്ടപ്പാലത്തിൽ ഇന്ന് രാവിലെയെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. കുടമുണ്ട ടൗണിനോട് ചേർന്നുള്ള പുതിയ പാലത്തിൻ്റെ ചുവട്ടിലാണ് പാമ്പിനെ കണ്ടത്. നാട്ടുകാർ കോതമംഗലം RRTയെ വിവരമറിയിച്ചതിനെ തുടർന്ന്...

NEWS

അടിവാട്: ആൻ്റെണി ജോൺ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ട് വകയിരുത്തി അടിവാട് ചിറയുടെ നടപ്പാതയിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിൻ്റെ ഉദ്ഘാടനം എംഎൽഎ ആൻ്റണി ജോൺ നിർവ്വഹിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ച...

NEWS

പല്ലാരിമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ 20 ലക്ഷംരൂപ വകയിരുത്തി നവീകരിക്കുന്ന പല്ലാരിമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പുലിക്കുന്നേപ്പടി – വെയിറ്റിംഗ്ഷെഢ് മടിയറച്ചാൽ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം...

error: Content is protected !!