കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി വിഭാഗക്കാർക്കായി വിവിധ പദ്ധതികളിലായി 54,12,000 രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ചികിത്സ ധനസഹായം 34 പേർക്ക് 8,64,000 രൂപ ,പഠനമുറി 11 പേർക്ക് 5,40,000 രൂപ , സേഫ് പദ്ധതി ( വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും ധനസഹായം ലഭിച്ചു നിർമ്മിച്ച പൂർത്തീകരിക്കാത്ത വീടുകൾ വാസയോഗ്യമായ വീടുകളാക്കി തീർക്കുന്നതിനുള്ള പദ്ധതി)12 പേർക്ക് 19,47,500 രൂപ ,വിവാഹ ധനസഹായം 16 പേർക്ക് 19,50,000രൂപ , ലംപ്സം ഗ്രാൻഡ് 59 പേർക്ക് 44,500 രൂപ , പ്രൈമറി എഡ്യൂക്കേഷൻ 33 പേർക്ക് 66,000 രൂപ എന്നീ പദ്ധതികളിലായി 165 പേർക്കാണ് 54,12,000 രൂപ അനുവദിച്ചതെന്ന് എം എൽ എ പറഞ്ഞു.
