കോതമംഗലം :റോട്ടറി ക്ലബ്ബിന് സമീപം തങ്കളം -കാക്കനാട് നാലുവരി പാതയിൽ നിന്ന് വിമലഗിരി ബൈപാസിലേക്ക് ഇറങ്ങി ചെല്ലുന്ന വളവിലെ കുഴിയിൽ വീണ് ഇന്ന് ചോര ഒലിപ്പിച്ചു നിൽക്കുന്ന ഒരു പാവം സ്കൂട്ടർ യാത്രകാരന്റെ അവസ്ഥ ആണ് ഈ ഫോട്ടോയിൽ കാണുന്നത്. ഇന്നലെയും ഇന്നുമായി മൂന്നാമത്തെ ആളാണ് ഈ കുഴിയിൽ വീണു പരിക്ക് പറ്റിയത് എന്നാണ് സമീപവാസികൾ അറിയിച്ചത്. ഇനിയും അവിടെ അപകടം ഉണ്ടായി ആളുകളുടെ ജീവൻ പൊലിയുന്നതിനു മുൻപ് ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടന്ന് ഈ കുഴി അടക്കണമെന്ന് കോതമംഗലം ജനകീയ കൂട്ടായ്മ ആവശ്യപെടുന്നു. മഴവെള്ളം വന്ന് കുഴി നിറഞ്ഞു കിടക്കുന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണം ആകും.ഈ വിഷയത്തിൽ അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് കോതമംഗലം ജനകീയകൂട്ടായ്മ കോഓർഡിനേറ്റേഴ്സ് ആയ അഡ്വ. രാജേഷ് രാജൻ,ജോർജ്എടപ്പാറ, എബിൻഅയ്യപ്പൻ,ബോബി ഉമ്മൻ എന്നിവർ ആവശ്യപ്പെട്ടു.
