കോതമംഗലം: മുക്കുപണ്ടം പണയം വെച്ചു പണം തട്ടാൻ ശ്രമം രണ്ടുപേർ പിടിയിൽ. കോഴിപ്പിള്ളി സ്വദേശിയായ വിതയത്തിൽ അബ്രാഹം എന്നയാളും ഇയാൾക്ക് മുക്കുപണ്ടം എത്തിച്ചു കൊടുത്ത നെല്ലിക്കുഴി സ്വദേശി നാലകത്ത് വീട്ടിൽ ഷാക്കിറുമാണ് പിടിയിലായത്. 17/3/2020 ചൊവ്വാഴ്ച കോഴിപ്പിള്ളി കവലയിലുള്ള ജ്യോതിസ് നിധി ഫൈനനൻസിൽ നിന്നും മുക്കുപണ്ടം പണയം വെച്ചു 30000 രൂപ ഇവർ മേടിച്ചിരുന്നു. എന്നാൽ പണയം വെച്ച സ്വർണത്തിൽ സംശയം തോന്നിയ ബാങ്ക് ഉടമ മാലയിൽ സൂഷ്മ പരിശോധന നടത്തുകയും കോതമംഗലത്തെ തന്നെ മറ്റൊരു സ്വർണ വ്യാപാരത്തിന്റെ കടയുടെ സീൽ കാണുകയും തുടർന്ന് അവിടെ ചെന്ന് പരിശോധന നടത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലാക്കുന്നത്.
മാലയിൽ ഉള്ള സീൽ ആ വ്യാപാര കേന്ദ്രത്തിന്റെ അല്ലെന്നും തുടർന്ന് ഇരുവരും പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഇതേ തുടർന്ന് നടത്തിയ അന്വോഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോതമംഗലം സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ടി എ യൂനസ്, എസ് ഐ മാർട്ടിൻ ജോസഫ്, എ എസ് ഐ നിജു ഭാസ്‌കർ, സി പി ഓ ആസാദ് എന്നിവരുടെ നേതൃത്വത്തിൽ അന്വോഷണം നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയും ചെയ്തു.