കോതമംഗലം: ഊന്നുകല്‍ ടൗണില്‍ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം. ഹാര്‍ഡ്വെയര്‍ സ്ഥാപനമായ പെരിയാര്‍ ബ്രദേഴ്‌സ്, പലചരക്ക് കടയായ അറമംഗലം സ്റ്റോഴ്‌സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പെരിയാര്‍ ബ്രദേഴ്‌സില്‍ മേശയിലുണ്ടായിരുന്ന ആയിരത്തോളം രൂപയാണ് മോഷ്ടിച്ചതെന്ന് ഉടമ മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. അറമംഗലം സ്റ്റോഴ്‌സില്‍നിന്ന് 5000ഓളം രൂപ നഷ്ടപ്പെട്ടതായാണ് ഏകദേശ കണക്ക്. ആയിരം രൂപ നാണയത്തുട്ടുകളായിരുന്നുവെന്ന് ഉടമ വി.എ. മുഹമ്മദ് പറഞ്ഞു. ഊന്നുകല്‍ പോലീസ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.
ടൗണിന് സമീപത്തെ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ ഫ്യൂസ് ഊരിമാറ്റി വൈദ്യുതി വിതരണം തടസപ്പെടുത്തിയശേഷമാണ് മോഷ്ടാക്കള്‍ മോഷണം നടത്തിയത്. സന്പൂര്‍ണ ഇരുട്ടായതിനാല്‍ സിസിടിവി കാമറകളില്‍ കൃത്യമായ ദൃശ്യം പതിഞ്ഞിട്ടില്ല. ട്രാന്‍സ്‌ഫോര്‍മറിനോട് ചേര്‍ന്നുള്ള വീടിന്റെ മുന്‍വശത്ത് സ്ഥാപിച്ചിരുന്ന കാമറ തകര്‍ത്തിട്ടുമുണ്ട്. ഒരു വര്‍ഷം മുന്പ് ടൗണിനോട് ചേര്‍ന്നുള്ള വീടുകളില്‍ മോഷണം നടന്നിരുന്നു. മോഷണം വര്‍ദ്ധിക്കുന്നതില്‍ വ്യാപാരികള്‍ ആശങ്കയിലാണ്. കച്ചവടം കുറഞ്ഞതുമൂലമുള്ള പ്രതിസന്ധിക്കിടെയാണ് മോഷണശല്യവും ഉണ്ടാകുന്നത്. പോലീസ് കൂടുതല്‍ നിരീഷണം ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
