Connect with us

Hi, what are you looking for?

NEWS

പല്ലാരിമംഗലത്ത് റോഡ് നവീകരണ പ്രവർത്തനം ആരംഭിച്ചു

പല്ലാരിമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ 20 ലക്ഷംരൂപ വകയിരുത്തി നവീകരിക്കുന്ന പല്ലാരിമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പുലിക്കുന്നേപ്പടി – വെയിറ്റിംഗ്ഷെഢ് മടിയറച്ചാൽ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. റോഡ് നവീകരണം പൂത്തിയാകുന്നതോടെ കുത്തുകുഴി അടിവാട് റോഡിലെ പുലിക്കുന്നേപ്പടിയിൽനിന്നും അടിവാട് കുറ്റംവേലി റോഡിലെ വെയിറ്റിംഗ്ഷെഢ് ജംഗ്ഷനിലേക്ക് എളുപ്പത്തിൽ എത്താൻകഴിയുന്ന ബൈപാസായി ഇതുമാറും.

പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് ഉദ്ഘാട ചടങ്ങിൽ അദ്ധ്യക്ഷയായി. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, ബ്ലോക്ക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, വാർഡ്മെമ്പർ എ എ രമണൻ, എം എം ബക്കർ, പി കെ മൊയ്തു, എ പി മുഹമ്മദ്, എം എ ഷംനാദ് എന്നിവർ പ്രസംഗിച്ചു. സൈഡ് ഐറിഷിംഗ്, റീടാറിംഗ്, സംരക്ഷണഭിത്തി നിർമ്മാണം എന്നിവയാണ് നവീകരണത്തിൻ്റെ ഭാഗമായി നടത്തുന്നത്.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോഴും പരിഹാരം കാണേണ്ട വാട്ടര്‍ അതോറിറ്റി സബ് ഡിവിഷണല്‍ ഓഫീസ് പ്രവര്‍ത്തനം ഉദ്യോഗസ്ഥരില്ലാതെ പ്രതിസന്ധിയില്‍. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നീ പ്രധാന തസ്തികകളില്‍ ഉദ്യോഗസ്ഥരില്ലാത്തതാണ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് 15 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. ഭൂതത്താന്‍കെട്ട് ഇറിഗേഷന്‍ ഓഫീസിന്റെ പിറകുവശത്തുനിന്നാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് ആദ്യം പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ധന്‍ മാര്‍ട്ടിന്‍...

CHUTTUVATTOM

കോതമംഗലം: ഭരണമാറ്റത്തിന് വേണ്ടി മാത്രമല്ല കേരളത്തിന്റെ മാറ്റത്തിനാണ് ജനങ്ങള്‍ ഇത്തവണ യുഡിഎഫിനെ അധികാരത്തിലേറ്റുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. പുതുയുഗ യാത്രയ്ക്ക് കോതമംഗലത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ഇന്ത്യയില്‍ ഒന്നാമതാക്കും....

CHUTTUVATTOM

കോതമംഗലം: ആയക്കാട് അയിരൂർ പാടം വഴി വടക്കുംഭാഗം റോഡിൻ്റെ ആരംഭത്തിൽ 250 മീറ്ററോളം ദൂരമാണ് വെട്ടിപൊളിച്ച് സഞ്ചാരയോഗ്യമല്ലാതാക്കിയിരിക്കുന്നത്. തിരക്കേറിയ റോഡിലൂടെ ഭാരവാഹനങ്ങളും സ്കൂൾ ബസുകളുമുൾപ്പടെ നിരവധി വാഹനങ്ങളാണ് ദിവസേന കടന്നു പോകുന്നത്. പൊടിശല്യം...

CHUTTUVATTOM

കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ പാലം അപ്പ്രോച്ച് റോഡ് നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയ്ക്കും വീടുകൾ ക്കുമായുള്ള നഷ്ടപരിഹാരത്തുക അനുവദിച്ച് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും...

CHUTTUVATTOM

കോതമംഗലം:  കോട്ടപ്പടി പഞ്ചായത്തിലെ വെറ്റിലപ്പാറയിൽ കാട്ടാനയാക്രമണത്തിൽ വളർത്തു പോത്തിന് ജീവൻ നഷ്ടപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം. ബെന്നി വർഗീസിൻ്റ റബ്ബർ തോട്ടത്തിൽ  കെട്ടിയിരുന്ന പോത്തിനെയാണ് കാട്ടാനകൾ ചവിട്ടിക്കൊന്നത്. മൂന്ന് പോത്തുകളാണ് ഉണ്ടായിരുന്നത്. രണ്ടെണ്ണം...

CHUTTUVATTOM

കോതമംഗലം : സപ്തതി നിറവില്‍ നില്‍ക്കുന്ന മാര്‍ അത്തനേഷ്യസ് കോളേജിന് പുരസ്‌കാരത്തിളക്കം. സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച കോളജിനുള്ള കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജിവി രാജ പുരസ്‌കാരം എം. എ....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. പടിപ്പാറ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ ഉച്ചയോടെയാണ് രാജവെമ്പാലയെ ആദ്യം കണ്ടത്. പാമ്പുപിടുത്ത വിദഗ്ദ്ധന്‍ ജുവല്‍ ജൂഡി സ്ഥലത്തെത്തിയപ്പോഴേക്കും പാമ്പ്...

CHUTTUVATTOM

വാരപ്പെട്ടി: വാരപ്പെട്ടി പഞ്ചായത്ത് കോഴിപ്പിളളി പാലം പളളിപ്പടി റോഡിൽ (ഇഞ്ചൂർ-പളളത്തുംപടി-കോഴിപ്പിളളി പാലം റോഡ്) ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ 20/02/2026 മുതൽ 26/02/2026 വരെ ഈ റൂട്ടിലൂടെയുളള ഗതാഗതം നിരോധിച്ചു.

CHUTTUVATTOM

കോതമംഗലം: ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് മലയോര മേഖലകളിലേക്കും മറ്റുമുള്ള യാത്രാ ക്ലേശങ്ങള്‍ക്ക് പരിഹാരമേകാന്‍ ആന്റണി ജോണ്‍ എംഎല്‍എയുടെ ഇടപെടലിന്റെ ഭാഗമായി കോതമംഗലം കെഎസ്ആര്‍ടിസി യൂണിറ്റിന് അനുവദിച്ച കോതമംഗലം- തേനി- എറണാകുളം ഇന്റര്‍ സ്റ്റേറ്റ്...

CHUTTUVATTOM

കോതമംഗലം : തൃശൂരിൽ നടന്ന 46-ാം മത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലം സ്വദേശിനിയായ മരിയ ബിനേഷിന് സ്വർണമെഡൽ . ഫെബ്രുവരി 15 ,16 തിയതികളിൽ തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ...

CHUTTUVATTOM

കോതമംഗലം: കാസര്‍കോട് നടക്കുന്ന കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 36-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എറണാകുളം റൂറല്‍ ജില്ലാ സമ്മേളനം കോതമംഗലത്ത് സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു....

error: Content is protected !!