Connect with us

Hi, what are you looking for?

NEWS

‘Reviving Rural Entrepreneurship’; ഗ്രാമീണ ചെറുകിട വ്യവസായത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി വിദ്യാർത്ഥികൾ.

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ എം.കോം മാർക്കറ്റിംഗ് ആൻറ് ഇൻറർനാഷണൽ ബിസിനസ്സ് വിഭാഗവും എസ് ഇ എസ് ആർ ഇ സി (Social Entrepreneurship Swachhta and Rural Engagement Cells) യുടെയും സംയുക്താഭിമുഖ്യത്തിൽ Reviving Rural Entrepreneurship’ എന്ന പരിപാടി സംഘടിപ്പിച്ചു. എം. എ. കോളേജിലെ എം.കോം എം.ഐ ബിയിലെ അധ്യാപകരും വിദ്യാർത്ഥികളും, കോളേജിൻ്റെ മെൻ്ററിങ്ങ് സ്ഥാപനങ്ങളായ മാർ ഏലിയാസ് കോളേജ് കോട്ടപ്പടി, മൗണ്ട് കാർമ്മൽ കോളേജ് കറുകടം, മാർ ബസോലിയോസ് കോളേജ് അടിമാലി എന്നിവിടങ്ങളിലെ അധ്യാപകരും, വിദ്യാർത്ഥികളും ചേർന്നാണ് അടിമാലിയിലെ ബാംബൂ ക്രാഫ്റ്റ്, സ്റ്റീൽ ആൻ്റ് മെറ്റൽ ഗ്രാമീണ ചെറുകിട വ്യവസായ യൂണിറ്റുകൾ സന്ദർശിച്ചത്.

ഗ്രാമീണ മേഖലകളിൽ ഊർജ്ജസ്വലമായ സംരംഭകത്വം കെട്ടിപ്പടുക്കുക, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കുക ,സമൂഹത്തിന് മാറ്റങ്ങൾ കൊണ്ടുവരേണ്ട പുതു തലമുറയ്ക്ക് അന്യം നിന്ന് പോയി കൊണ്ടിരിക്കുന്ന ഗ്രാമീണചെറുകിട വ്യവസായത്തിൻ്റെ പ്രധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം വളർത്തുക എന്നിവയാണ് ഈ പഠന സന്ദർശനത്തിൻ്റെ ലക്ഷ്യം. ഗ്രാമീണ ചെറുകിട വ്യവസായം ദേശീയ അന്തർദ്ദേശീയ തലത്തിലേക്ക് എങ്ങനെ ഉയർത്തി കൊണ്ടുവരാമെന്ന ആശയം എം. എ. കോളേജിലെ രണ്ടാം സെമസ്റ്റർ എം.കോം എം ഐ ബി വിദ്യാർത്ഥികളുടെ ബെസ്റ്റ് പ്രാക്ടീസായ വ്യാപാർ വിചാർ എന്ന ആശയത്തിൻ്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.മുള കൊണ്ടു നിർമ്മിച്ച കുട്ട കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ വിഷ്ണു കെ പ്രദീപ് എന്ന വിദ്യാർത്ഥിയുടെ ആശയപ്രകാരം നാല് കോളേജ് കൂടി ലേലം വിളിച്ചു.

മഹാത്മാ ഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ ആശയങ്ങളിൽ ഒന്നായ പരമ്പരാഗത ഗ്രാമീണ ഉത്പന്നങ്ങളെ സമൂഹത്തിന് പരിചയപ്പെടുത്തി, അവയെ ഉയർത്തി കാണിക്കുക എന്ന ആശയമാണ് ഇതിൽ ഉൾപ്പെടുത്തിയത്. യു ജി സി പരാമർശ് സ്കിമിൻ്റെ കീഴിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. എം കോം എം.ഐ ബി വിഭാഗം മേധാവി ഷാരി സദാശിവൻ, അധ്യാപകരായ അബിത എം.റ്റി, മിന്യ ജോസ്, വകുപ്പ് വിഭാഗം മേധാവി നിഷ തോമസ്, മാർ ബസേലിയോസ് കോളേജ്, അടിമാലി, അധ്യാപകരായ സിനിമോൾ പി.എസ് ,മാർ ഏലിയാസ് കോളേജ്, കോട്ടപ്പടി, അനൂപ് കുര്യൻ മൗണ്ട് കാർമൽ കോളേജ്, കറു കടം എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

You May Also Like

ACCIDENT

കോതമംഗലം: കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കള്ളാട് കീഴേത്തുകുടി ബിനോജിൻ്റെ മകൻ അഭിമന്യു (12) വിനെയാണ് സ്കൂളിൽ നിന്ന് വിട്ടിലേക്ക് പോകുന്ന വഴിയിലുള്ള ചെറിയ കൈ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....

NEWS

കോതമംഗലം : കവളങ്ങാട്, കുട്ടമ്പുഴ പഞ്ചായത്തുകളിൽ വന്യ മൃഗ ശല്യവുമായി ബന്ധപ്പെട്ട് 18.5 കിലോമീറ്റർ ദൂരം സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിനായി 73 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ ആ...

NEWS

കോതമംഗലം: നഗരസഭക്കു കീഴിലുള്ള പൂട്ടിക്കിടക്കുന്ന മുനിസിപ്പൽ ലൈബ്രറികൾ ഉടൻ തുറന്ന് പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫിസിന് മുന്നിൽ പുസ്തകങ്ങൾ വായിച്ച് പ്രതിഷേധിച്ചു. നിയോജകമണ്ഡലം...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ കാവുംപാറ – പിട്ടാപ്പിള്ളിക്കവല റോഡിലെ ദുര്‍ബലമായ ചെക്ഡാമും പാര്‍ശ്വഭിത്തിയും പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൈങ്ങോട്ടൂര്‍ തോടിനു കുറുകെ നിര്‍മിച്ച ചെക്ക് ഡാമാണിത്. വേനല്‍ കാലത്ത് വെള്ളം...