കോതമംഗലം:വോട്ട് ബഹിഷ്‌ക്കരണവുമായി നെല്ലിമറ്റം കരിമരുതംചാല്‍-കോട്ടപ്പാടം നിവാസികള്‍ രംഗത്ത്. നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് വര്‍ഷങ്ങള്‍ ആയെന്നും കുടിവെള്ളം കിട്ടാക്കനിയാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌ക്കരണ തീരുമാനം. യുഡിഎഫ് ഭരിക്കുന്ന കവളങ്ങാട് പഞ്ചായത്തിന്റെ ഭാഗമാണ് കുറുങ്കുളം കരിമരുതംചാല്‍ പ്രദേശം.
ഈ റോഡ് ഒഴികെ സമീപ പ്രദേശത്തെ മറ്റെല്ലാ റോഡുകളും നന്നാക്കിയപ്പോള്‍ ഈ റോഡിനോട് മാത്രം അവഗണന മനസിലാകുന്നില്ലെന്നും പ്രതിക്ഷേധക്കാര്‍ പറയുന്നു. എന്നാല്‍ ബഹിഷ്‌ക്കരണത്തില്‍ കഴമ്പില്ലെന്നും ടാര്‍ പ്ലാന്റും ടാറിംങ്ങ് ഉല്‍പന്നങ്ങളും മെറ്റല്‍ ഉള്‍പെടെ ഇറക്കിയിട്ടുള്ളതാണെന്നും ബഹിഷ്‌ക്കരണം രാഷ്ട്രീയ പേരിതമാണെന്നും ഒരു വിഭാഗം പറയുന്നു





















































