പല്ലാരിമംഗലം: പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പുലിക്കുന്നേപ്പടി മൃഗാശുപത്രിയുടെ ഉദ്ഘാടനവും ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽനൽകുന്ന കാലിത്തീറ്റയുടെ വിതരണവും ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, പഞ്ചായത്തംഗങ്ങളായ സീനത്ത് മൈതീൻ, എ എ രമണൻ, അബൂബക്കർ മാങ്കുളം, റിയാസ് തുരുത്തേൽ, വെറ്റിനറി സർജൻ ഡോ. കെ എ ഷറഫുദ്ധീൻ, ഡോ റസീന കരീം ഡോ. പി മെർലിൻ, ഡോ. ജെസ്സി കെ ജോൺ, എൻ കെ മുഹമ്മദ്, എൻ പി ഷാജഹാൻ എന്നിവർ സംസാരിച്ചു.
