Connect with us

Hi, what are you looking for?

CHUTTUVATTOM

റെഡ് ക്രോസ് ആദിവാസി കുട്ടികൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയതു.

കോതമംഗലം:  റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ, ശിശുദിനത്തോടനുബന്ധിച്ചു, കുട്ടംമ്പുഴ വെള്ളാരംകുത്ത് ആദിവാസി കോളനിയിലെ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പോഷകാഹാരങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. റെഡ്ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, റെഡ് ക്രോസ് സംസ്ഥാന മാനേജിംഗ്‌ കമ്മറ്റി അംഗം അഡ്വ: രാജേഷ് രാജൻ വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നാരായണൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. റെഡ് ക്രോസ് ജില്ലാ കമ്മറ്റി അംഗം ലോറൻസ് എബ്രഹാം, താലൂക്ക് സെക്രട്ടറി ബിനോയി തോമസ്, ഷൈജൻ ആൻ്റണി, ഊരുമൂപ്പൻ എൻ രാമൻ, ഊരുമൂപ്പത്തി സുകുമാരി സോമൻ , എസ്.ഡി പ്രമോട്ടർമാരായ സന്ധ്യാ, അമ്പിളി, ഷിബി, എന്നിവർ പ്രസംഗിച്ചു.

ആദിവാസി കുടി കളിൽ നിരവധി കുട്ടികൾ പോഷകാഹാര കുറവുമൂലം ദുരിതം അനുഭവിക്കുന്നതിനാൽ അവർക്കു വേണ്ട കൂടുതൽ കിറ്റുകൾ വരും നാളുകളിൽ വിതരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

You May Also Like

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...

NEWS

കോതമംഗലം : – പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങൾ. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിലേക്കും, വീടുകളിലേക്കും...

NEWS

കുട്ടമ്പുഴ : വളർത്തു പോത്തിനെ കെട്ടിയിട്ട് മൃഗീയമായി തല്ലി പരിക്കേൽപ്പിച്ചതായി പരാതി. തട്ടേക്കാട് പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ താൽക്കാലിക ഗൈഡായ രാജീവിന്റെ പോത്തിനെയാണ് നാട്ടുകാരൻ കൂടിയായ വ്യക്തി കെട്ടിയിട്ട് തല്ലി കാലൊടിച്ചിരിക്കുന്നത്. തന്റെ...